District News
പുൽപ്പള്ളി: വിളവെടുപ്പ് സീസണ് ആരംഭിക്കാനിരിക്കെ കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായത്. വരൾച്ചയും കൃഷി നാശവും കീടബാധയെയും തുടർന്ന് കുരുമുളക് കൃഷി പുർണമായും നശിച്ചതിനെ തുടർന്ന് വർഷങ്ങൾക്ക് ശേഷം ബാങ്കുകളിൽ നിന്നും വായ്പ എടുത്തും തനി വിളയായി പുനർ കൃഷി ചെയ്ത കുരുമുളക് തോട്ടങ്ങളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുന്നത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടത്തിലെത്തി മണ്ണ് പരിശോധിച്ച ശേഷം നിരവധി കീടനാശിനികൾ കുരുമുളകിന്റെ ചുവട്ടിലും തണ്ടിലും തളിച്ചിട്ടും രോഗം വർധിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. കുരുമുളക് ചെടികൾക്ക് ആദായം ലഭിക്കും മുൻപേയും വിളവെടുക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴുമാണ് കുരുമുളകിന്റെ ഇലകളും തണ്ടുകളും പഴുത്ത് നശിക്കുന്നത്.
അടിയന്തരമായി മഞ്ഞളിപ്പ് രോഗം പ്രതിരോധിക്കാനാവശ്യമായ കീടനാശികൾ കണ്ടെത്താൻ കൃഷി വകുപ്പ് തയാറായില്ലെങ്കിൽ കുടിയേറ്റമേഖലയിൽ കുരുമുളക് ഇല്ലാതാകുമെന്നാണ് കർഷകർ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കർഷകരെ സഹായിക്കേണ്ട കൃഷിവകുപ്പ് രോഗ പ്രതിരോധത്തിനാവശ്യമായ നടപടികൾ സ്വീകരിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
District News
കൽപ്പറ്റ: കുടുബശ്രീ ജില്ലാ മിഷൻ ജില്ലാതല ബാല പാർലമെന്റ് പുത്തൂർവയലിൽ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി താപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹുസ്വരതയുടെ നാടാണെന്നും സ്വന്തം മനസിനെ നിയന്ത്രിക്കാനുള്ള പാടവമാണ് ആദ്യം ആർജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ്, റിസോഴ്സ് പേഴ്സണ്‍മാരായ സി.കെ. പവിത്രൻ, വി.പി. ബബിത, കെ.പി. പ്രീത, സിഫാനത്ത് എന്നിവർ നേതൃത്വം നൽകി. ഫോസിൽ ഇന്ധന നിയന്ത്രണ ബിൽ, മാലിന്യ നിർമാർജന ഉത്തരവാദിത്വ ബിൽ എന്നിവ ബാല പാർലമെന്റിൽ കുട്ടികൾ അവതരിപ്പിച്ചു.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ അയൽക്കൂട്ട മാതൃകയിൽ പ്രവർത്തിക്കുന്ന ബാലസഭകളിൽ അഞ്ച് മുതൽ 18 വരെ വയസുള്ള കുട്ടികളാണുള്ളത്. ജില്ലയിലെ 27 സിഡിഎസുകളിൽ പ്രവർത്തിക്കുന്ന 1,316 ബാലസഭകളിൽ 17,869 കുട്ടികൾ അംഗങ്ങളാണ്. ഓരോ ബാലസഭയിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തിയാണ് ജില്ലാ ബാല പാർലമെന്റ് സംഘടിപ്പിച്ചത്. ജില്ലാ പാർലമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കുട്ടികളെ 21,22,23 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന പാർലമെന്റിൽ പങ്കെടുപ്പിക്കും.
District News
കൽപ്പറ്റ: യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ പ്രകടന പത്രിക പുറത്തിറക്കി. വീടില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ഭവനം, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് ഘട്ടങ്ങളായി ലാപ്ടോപ്പ്, നഗരത്തിലെ പ്രധാന റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തൽ, കൈനാട്ടി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം സൗകര്യം, ജനസൗഹൃദ കേന്ദ്രം, ബൈപാസ് നാലുവരിയാക്കൽ, ടൗണ്‍ഹാൾ നിർമാണം തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്.
ടി. സിദ്ദിഖ് എംഎൽഎ പത്രിക പ്രകാശനം ചെയ്തു. മുനിസിപ്പൽ ഭരണം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുജീബ് കേയെംതൊടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. അബൂബക്കർ, ടി.ജെ. ഐസക്, പി.പി. ആലി, റസാഖ് കൽപ്പറ്റ, സി. മൊയ്തീൻകുട്ടി, സലിം മേമന, കെ.കെ. രാജേന്ദ്രൻ, എ.പി. ഹമീദ്, സി.കെ. നാസർ, സി. ജയപ്രസാദ്, പി. വിനോദ്കുമാർ, ഗിരീഷ് കൽപ്പറ്റ, പി.ആർ. ബിന്ദു, വി.പി. ശോശാമ്മ, സരോജിനി ഓടന്പത്ത്, ഷെരീഫ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സുൽത്താൻ ബത്തേരി വെയർ ഹൗസിൽ നിന്നും ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചു. ഇന്നലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വിതരണ കേന്ദ്രങ്ങളിലാണ് മെഷീനുകൾ എത്തിച്ചത്. ഇന്ന് നഗരസഭകളിലെ വിതരണ കേന്ദ്രത്തിങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എത്തിക്കും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിൽ ഉപയോഗിക്കുന്ന മെഷീനുകൾ മാനന്തവാടി സെന്റ് പാട്രിക്സ് ഹയർസെക്കൻഡറി സ്കൂളിലും സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ സെന്റ് മേരീസ് കോളേജിലും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ എസ്കഐംജെ ഹൈസ്കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പനമരം ഗവ ഹയർസെക്കൻഡറി സ്കൂളിലുമാണ് സൂക്ഷിക്കുന്നത്.
കൽപ്പറ്റ നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കൽപ്പറ്റ എസ്ഡിഎംഎൽപി സ്കൂളിലും മാനന്തവാടി നഗരസഭയുടേത് മാനന്തവാടി സെന്റ് പാട്രിക് ഹയർസെക്കൻഡറി സ്കൂളിലും സുൽത്താൻ ബത്തേരി നഗരസഭയിലെ അസംപ്ഷൻ ഹൈസ്കൂളിലും സ്ട്രോങ് റൂമുകൾ സജ്ജമാക്കി. വോട്ടിംഗ് മെഷീനുകൾ അഞ്ച്, ആറ്, ഏഴ് തീയതികളിലായി കമ്മീഷനിംഗ് ചെയ്യും.
District News
നിലന്പൂർ: 32 കിലോ നാടൻ ചന്ദനവുമായി രണ്ടുപേർ നിലന്പൂർ വനം ഫ്ളയിംഗ് സ്ക്വാഡിന്റെ പിടിയിൽ. കിഴിശേരി പുളിയക്കോട് മുണ്ടുപറന്പ് പൂപ്പറ്റ അബ്ദുൾ നാസർ (48), വടക്കേത്ത് അബ്ദുറഹ്മൻ (56) എന്നിവരാണ് പിടിയിലായത്. നിലന്പൂർ റേഞ്ച് വനം ഫ്ളയിംഗ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ നടത്തിയ പരിശോധനയിലാണ് ചന്ദനവുമായി പ്രതികൾ പിടിയിലായത്.
പുളിയക്കോട് മുണ്ടുപറന്പിലെ നാസറിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് ചന്ദനം കണ്ടെത്തിയത്. കഷ്ണങ്ങളും ചീളുകളുമാക്കി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. നിലന്പൂർ റേഞ്ച് വനം ഫ്ളയിംഗ് സ്ക്വാഡ് റേഞ്ചർ ബിജേഷ് കുമാർ, എസ്എഫ്ഒ ജോസ്മോൻ, ബിഎഫ്ഒമാരായ അനിൽകുമാർ, സത്യരാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കേസ് തുടരന്വേഷണത്തിനായി കൊടുന്പുഴ വനംസ്റ്റേഷന് കൈമാറും.
District News
മലപ്പുറം: സാമൂഹിക പരിവർത്തനത്തിനുള്ള വിപ്ലകരമായ ഇടപെടൽ നടത്തിയിട്ടുള്ള വിദ്യാർഥികളിൽ നിന്നുതന്നെ എച്ച്ഐവി അണുബാധക്കെതിരെ ജനകീയ പ്രതിരോധത്തിനുള്ള മുന്നേറ്റം ഉണ്ടാകണമെന്ന് സബ് കളക്ടർ ദിലീപ് കൈനിക്കര. ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. റഹ്മത്തുന്നീസ സന്ദേശം കൈമാറി. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. കെ.എം. നൂനമർജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദുസലീം, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡി.എസ്. വിജയകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ പി.യു. സനീഷ്, കമ്മ്യൂണിറ്റി സർവൈവർ കോ ഓർഡിനേറ്റർ വി.കെ. ഷെരീഫ്, റെഡ്ക്രോസ് ചെയർമാൻ എം.വി. വാസുണ്ണി, എൻ.സി ഷാഹില, കെ.എം അഭിജിത്ത്, പി.കെ. ജീജ, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണ സന്ദേശറാലിയിൽ എൻഎസ്എസ് വോളണ്ടിയർമാർ, അധ്യാപകർ, വിദ്യാർഥികൾ, റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനം റെഡ് റിബണ്‍ കാന്പയിൻ, ബലൂണ്‍ പറത്തൽ, ബോധവത്ക്കരണ ക്ലാസ്, കാന്റിൽ ലൈറ്റ് കാന്പയിൻ, കളർ ഹാൻസ് കാന്പയിൻ, പോസ്റ്റർ രചനാമത്സരം, ബാന്റ് മേളം എന്നിവയും നടത്തി.
പോസ്റ്റർ രചനാ മത്സരവിജയികൾക്ക് സബ് കളക്ടർ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. തുടർന്ന് എൻഎസ്എസ് വോളണ്ടിയർമാരുടെ ഫ്ളാഷ് മോബും കുറ്റിപ്പുറം ടൗണിൽ അരങ്ങേറി.
District News
നിലന്പൂർ: മുമ്മുള്ളി ഡിവിഷനിൽ സ്ഥാനാർഥി പട. വോട്ടർമാർ കണ്ഫ്യൂഷനിൽ. നഗരസഭയിലെ പതിനൊന്നാം ഡിവിഷനായ മുമ്മുള്ളിയിൽ ഇക്കുറി വോട്ടർമാർ ഏറെ ആശയക്കുഴപ്പത്തിലാണ്.
വോട്ട് ചോദിച്ച് എത്തുന്നത് എട്ട് സ്ഥാനാർഥികൾ. എൽഡിഎഫിനും യുഡിഎഫിനും വിമതൻമാർ. ബിജെപി സ്ഥാനാർഥിയുടെ സഹോദരൻ സ്വതന്ത്ര സ്ഥാനാർഥി. എസ്ഡിപിഐക്കും തൃണമൂൽ കോണ്‍ഗ്രസിനും സ്വതന്ത്ര സ്ഥാനാർഥികൾ.
അങ്ങനെ ഡിവിഷൻ പിടിക്കാൻ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലന്പൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളതും എൽഡിഎഫിനും യുഡിഎഫിനും വിമതൻമാരുള്ളതും മുമ്മുള്ളി ഡിവിഷനിലാണ്. നിലവിലുള്ളത് 999 വോട്ടർമാരാണ്. ഇത് എട്ടുപേർക്കായി വീതം വയ്ക്കുന്പോൾ ആര് ജയിക്കും എന്നത് ഏറെ നിർണായകം.
എൽഡിഎഫിലെ രജനിയാണ് നിലവിലെ കൗണ്‍സിലർ. 2015 ൽ മുസ്ലിം ലീഗിലെ പി.വി. ഹംസയാണ് വിജയിച്ചത്. ഹംസ പിന്നീട് ഐഎൻഎല്ലിൽ ചേർന്നു. വിമത സ്ഥാനാർഥികൾ തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി റിഷാദ് കാഞ്ഞിരപാറയും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തലി കൂമഞ്ചേരിയും പറയുന്നു.
എന്നാൽ വിജയം ഉറപ്പെന്നാണ് ലീഗ് വിമത സ്ഥാനാർഥി കബീർ മഠത്തിലും സിപിഐ വിമതൻ ഫൈസൽ ചിറക്കലും പറയുന്നത്. ഇക്കുറി മുമ്മുള്ളിയിൽ എൻഡിഎക്ക് അനുകൂലമായി വോട്ടർമാർ വിധിയെഴുതുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർഥി അനൂപ് കൈപ്പഞ്ചേരി.
തൃണമൂൽ കോണ്‍ഗ്രസ് ഇക്കുറി മുമ്മുള്ളിയിൽ വിജയിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥി ഷാജഹാൻ പാത്തിപ്പാറയും ഉറപ്പിച്ച് പറയുന്നു. എസ്ഡിപിഐ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ഷബീറും സ്വതന്ത്ര സ്ഥാനാർഥി ഉണ്ണികൃഷ്ണനും വോട്ട് തേടുന്ന തിരക്കിൽ തന്നെ.
മുമ്മുള്ളി ഡിവിഷനിലെ വീടുകൾ കയറിയിറങ്ങുകയാണ് സ്ഥാനാർഥികളും പ്രവർത്തകരും. സ്ഥാനാർഥികളുടെ എണ്ണത്തിലെ വർധനവും മുന്നണികൾക്ക് ഭീഷണി ഉയർത്തുന്ന വിമതരും മുമ്മുള്ളിയിലെ വോട്ടർമാർക്ക് കണ്ഫ്യൂഷൻ കൂട്ടുകയാണ്.
District News
മലപ്പുറം: ബിഎൽഒമാർ വോട്ടർമാരുടെ എന്യുമറേഷൻ ഫോമുകൾ ഡാറ്റാ എൻട്രി ചെയ്യുന്പോൾ ഫോണ്‍ നന്പർ ചേർക്കാതിരുന്നാൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.
ബിഎൽഒമാർക്ക് ലഭ്യമായിരിക്കുന്ന എന്യുമറേഷൻ ഫോമുകളിൽ നിർബന്ധമായും ചെയ്യേണ്ട ഫീൽഡുകൾ സ്റ്റാർ മാർക്ക് ചെയ്തിട്ടുണ്ട്. എന്യൂമറേഷൻ ഫോം വോട്ടർമാർ ഒരു രേഖപ്പെടുത്തലുകളും നടത്താതെ ഒപ്പിട്ട് മാത്രം നൽകിയാൽ പോലും കരട് വോട്ടർ പട്ടികയിൽ നിർബന്ധമായും ഉൾപ്പെടുത്തും.
വോട്ടർ പട്ടികയിലെ വിവരങ്ങൾ മാറ്റം വരുത്തുന്നതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. അതിനുവേണ്ടി ഓണ്‍ലൈനായി ഫോറം- 8 ലുള്ള അപേക്ഷ നൽകണം. ഫോണ്‍ നന്പർ ചേർക്കാനും ഫോറം 8 ആണ് ഉപയോഗിക്കേണ്ടത്. അത് ഇപ്പോഴും ഓണ്‍ലൈനിൽ സ്വീകരിക്കുന്നുണ്ട്.തെറ്റായ സന്ദേശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും.
District News
നിലന്പൂർ: നിലന്പൂർ നഗരസഭയിൽ യുഡിഎഫ് തിരിച്ചു വരുമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. യുഡിഎഫ് സ്ഥാനാർഥികളായ ജാനറ്റ് സണ്ണി, സുരേഷ് പാത്തിപ്പാറ, ഹാജിറ ഫിറോസ് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ സെൻട്രൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്. ജോയ്. നഗരസഭയിൽ ഇക്കുറി മികച്ച വിജയമാണ് യുഡിഎഫിന് ഉണ്ടാവുക.
കഴിഞ്ഞ അഞ്ച് വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള പ്രതിഷേധം യുഡിഎഫ് സ്ഥാനാർഥികൾക്ക് അനുകൂല വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നൻ ഫിറോസ് അധ്യക്ഷത വഹിച്ചു. നിലന്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, പട്ടിക്കാടൻ ഷാനവാസ്, പി.ടി. റണ്സ്ക്കർ, സാലി ബിജു, സൈഫു ഏനാന്തി, തോടട്ടോളി ഷൗക്കത്ത്, വള്ളിക്കാടൻ ഹുസൈൻ, അജ്മൽ അണക്കായി എന്നിവർ പ്രസംഗിച്ചു.
District News
എടക്കര: തലഞ്ഞി സെന്റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജയ്നേഷ് പുതുക്കാട്ടിൽ തിരുനാൾ കൊടിയേറ്റ് നടത്തി. പുതുതായി നിർമിച്ച കൽക്കുരിശിന്റെ വെഞ്ചരിപ്പ് കർമവും നടന്നു. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാനനന്തവാടി രൂപത സഹായ മെത്രാൻ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു.
ഫാ. സോമി വടയാപറന്പിൽ, കൈക്കാരൻമാരായ ചാക്കോ കീഴേത്ത്, ജോർജ് വടയാപറന്പിൽ, ജോർജ്കുട്ടി കോട്ടേപറന്പിൽ, ഷിജു പെരുമനപറന്പിൽ, ജനറൽ കണ്‍വീനർമാരായ ജോസ് കിഴക്കേക്കര, ജോണ്സൻ വീപ്പാട്ട്, ഷിബു കൈതമല, സെക്രട്ടറി അജയ് ഘോഷ്, നിർമാണ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി
District News
എടക്കര: അതി ദരിദ്രരില്ലെന്ന പ്രഖ്യാപനം നടത്തി ഇടത് സർക്കാർ പാവപ്പെട്ടവർക്കുള്ള കേന്ദ്ര സഹായം തടഞ്ഞ് വഞ്ചിച്ചുവെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് തേടി മൂത്തേടം പാലാങ്കരയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരില്ലെന്ന പ്രഖ്യാപനത്തിലൂടെ ആദിവാസികൾക്കും പാവപ്പെട്ടവർക്കുമുള്ള സൗജന്യ റേഷൻ അടക്കമുള്ള സഹായങ്ങളാണ് നിഷേധിക്കാൻ പോകുന്നത്. കൈയടി നേടാൻ സംസ്ഥാന സർക്കാർ പാവപ്പെട്ടവരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് കമ്മിറ്റി ചെയർമാൻ മുജീബ് ചെന്പൻ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇസ്മായിൽ മൂത്തേടം, പി. ഉസ്മാൻ, എൻ.കെ. കുഞ്ഞുണ്ണി, വി.പി. അബ്ദുൾ ജലീൽ, എം.എം. ജോണ്‍, കെ.എ. പീറ്റർ, എ.കെ. ഇബ്രാഹിം, ഇൽമുന്നീസ, റഷീദ് വാളപ്ര, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ എൻ.എ. കരീം, റഹിയാനത്ത് കുറുമാടൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ജസ്മൽ പുതിയറ, റോസമ്മ, പഞ്ചായത്ത് സ്ഥാനാർഥി ടി.ജി. രാജു എന്നിവർ പ്രസംഗിച്ചു.
District News
എടക്കര: അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കുന്നംകുളം മലബാർ ഭദ്രാസന മാർത്തോമ യുവജന സഖ്യം നിലന്പൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്തദാന കാന്പയിൻ സംഘടിപ്പിച്ചു.
നിലന്പൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഡെയിൻസ് പി. സാമുവൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഐബിൻ ജേക്കബ്, ഫാ. ഷിജുഎബ്രഹാം, ഫാ. ജിബിൻ എം. ഇടിക്കുള, ഫാ. ലിജിൻ വർക്കി ഫിലിപ്പ്, ഫാ. കെ.എസ്. റോജിൻ, സബ് കമ്മിറ്റി കണ്‍വീനർ ആശിഷ് പുലിക്കോടൻ, ജോഷി ജോസഫ്, റിജിൻ സി. ചെറിയാൻ, റോബി തോമസ്, അജീഷ് പി. തോമസ്, ശ്രുതി ജിബിൻ എന്നിവർ നേതൃത്വം നൽകി.
District News
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനചട്ടങ്ങൾ പാലിച്ചുള്ളവ ആയിരിക്കണമെന്നും വാഹനത്തിന് നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. പ്രചാരണ വാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണ വാഹനത്തിനുള്ള പെർമിറ്റ് നൽകുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി/ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്സ് അടച്ചതിന്റെ രേഖ, ഇൻഷ്വറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പെർമിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം.
വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്ക വിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹനത്തിന്റെ നന്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തെരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചാരണ വാഹനം എന്നിവയെല്ലാം മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.
വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നൽകിയ വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം.
വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കും.
District News
പുലാമന്തോൾ: കുരുവന്പലത്ത് നിർമിച്ച സാന്ത്വന കേന്ദ്രം കെട്ടിടം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റന്‍പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. കാന്തപുരത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ സംസ്ഥാനത്ത് നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സാന്ത്വന കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ, ഇബ്റാഹിം ബാഖവി മേൽമുറി, പി.വി. സൈതലവി സഖാഫി, എ.സി.കെ. പാങ്ങ്, സലീം കുരുവന്പലം, വി.പി. മുഹമ്മദ് ഹനീഫ, പി.പി. അബ്ദുല്ലത്തീഫ്, മുഹമ്മദലി അൽ ഹസനിഎന്നിവർ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: കേരള ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രവർത്തക സമിതി യോഗം കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ സമാപിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ സ്കൗട്ട്സ് ആൻഡ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ കർമപദ്ധതികൾ രൂപീകരിച്ചു. ദേശീയ ഓർഗനൈസിംഗ് കമ്മീഷണർ ക്യാപ്റ്റൻ കിഷോർ സിംഗ് ചൗഹാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ എം. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
നശാമുക്ത് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ലഹരിവിരുദ്ധ ക്വിസ് മത്സരങ്ങൾ പട്ടാന്പി എംഇഎസ് സെൻട്രൽ സ്കൂളിലും രാജ്യപുരസ്കാർ പരിശീലന ക്യാന്പ് തൃശൂർ മാള ഹോളി ഗ്രേസ്് അക്കാഡമിയിലും സംഘടിപ്പിക്കും
പുതിയ ഭാരവാഹികളായി പൂക്കോട്ടുംപാടം ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ മാനേജർ എം. അബ്ദുൾ നാസർ ചെയർമാൻ/ സംസ്ഥാന ചീഫ് കമ്മീഷണറായും കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം. ജൗഹർ സംസ്ഥാന സെക്രട്ടറിയായും കാലടി ശ്രീശാരദ സൈനിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ സംസ്ഥാന ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു സംസ്ഥാന ഭാരവാഹികൾ:
അഡ്വ. കെ. ആനന്ദ്(എറണാകുളം), ഡോ. സുഭാഷ് ചന്ദ്രബോസ് (തിരുവനന്തപുരം), സി.പി. കുഞ്ഞിമുഹമ്മദ് (കോഴിക്കോട്), ഡോ. പി.എ. കബീർ (മലപ്പുറം), കെ. ഉണ്ണികൃഷ്ണൻ (മലപ്പുറം), ബി. സിന്ധു (കോഴിക്കോട്), പി. ഹരിദാസ് (മലപ്പുറം), ഡോ. എസ്.പൂജ (തിരുവനന്തപുരം), മിനി ചന്ദ്രൻ (കോഴിക്കോട്), ഫാ. ജോർജ് പുഞ്ചയിൽ (കാസർഗോഡ്), ഡോ. കെ.കെ. ഷാജഹാൻ (കൊല്ലം), ജോജി പോൾ (മലപ്പുറം), ഡോ. സുഭദ്ര മുരളീധരൻ (പാലക്കാട്).
District News
താമരശേരി: പ്രകൃതി ദുരന്തങ്ങള്‍ പതിവായ വയനാട്, വിലങ്ങാട് മേഖലകളിലെ ദുരന്തബാധിതരുടെ അതിജീവനത്തിനും ദുരന്തപ്രതിരോധത്തിനുമായി കാരിത്താസ് ഇന്ത്യയുടെയും സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്മെന്റിന്റെയും (സിഒഡി) കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും (കെഎസ്എസ്എഫ്) സംയുക്താഭിമുഖ്യത്തില്‍ ആവിഷ്കരിച്ച "സേഫ് വിതിന്‍: റീകണക്ട് വയനാട് ആന്‍ഡ് വിലങ്ങാട്' എന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബെന്നി ഇടയത്ത് ഉദ്ഘാടനം ചെയ്തു.
കാരിത്താസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറെ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സഭ എന്നും കഷ്ടപ്പെടുന്നവരോടൊപ്പം ഉണ്ടെന്നും വയനാടിന്റെയും വിലങ്ങാടിന്റെയും പുനര്‍നിര്‍മാണത്തില്‍ ഇത്തരം പദ്ധതികള്‍ നിര്‍ണായകമാണെന്നും ബിഷപ് പറഞ്ഞു. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അഭീഷ് ആന്റണി, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. ജോയ്സ് വയലില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, സേഫ് വിതിന്‍-കെഎസ്എസ്എഫ് കോ ഓര്‍ഡിനേറ്റര്‍ സാജോ ജോയ്, സിഒഡി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.സി. ജോയ്, സിഒഡി പ്രോജക്ട് ഓഫീസര്‍ സിദ്ധാര്‍ത്ഥ് എസ്. നാഥ്, ഷാനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട മേഖലകളില്‍ സമഗ്രമായ അതിജീവനവും മുന്നൊരുക്കവും സാധ്യമാക്കുന്നതാണ് സേഫ് വിതിന്‍ പദ്ധതി. തദ്ദേശീയ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്ന പ്രതിരോധശേഷിയുള്ള ഭരണം, മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തിലുള്ള പിന്തുണാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്ന മനഃശാസ്ത്രപരമായ പ്രതിരോധശേഷി, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സുസ്ഥിരവും ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതുമായ ഉപജീവനമാര്‍ഗങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ഭദ്രത, നയപരമായ ചര്‍ച്ചകളിലൂടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെയും ദുരന്തപ്രതിരോധം ഉറപ്പുവരുത്തുന്ന ശൃംഖലകള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കേന്ദ്രമാക്കിയാണ് സേഫ് വിതിന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിംഗ് നടത്തി ഡാറ്റാ ബാങ്ക് തയാറാക്കല്‍, ടാസ്ക് ഫോഴ്സുകള്‍ രൂപീകരിച്ച് പരിശീലനം നല്കല്, മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
District News
കോഴിക്കോട്: ഐടി ജീവനക്കാര്‍ താമസിക്കുന്ന വാടകവീട്ടില്‍ കയറി ഐഫോണുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി മുരുകാനന്ദന് (29), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ സ്വദേശി മുഹമ്മദ് റാഫി (56) എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ്ഹില്‍ ചുങ്കത്തെ അലങ്കാര്‍ ഹോട്ടലിന് സമീപത്തെ വാടകവീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. നാല് ഐഫോണുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം ശ്രദ്ധയില്‍പ്പെട്ട വീട്ടിലെ താമസക്കാര്‍ തന്നെ പ്രതികളെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
District News
കോഴിക്കോട്: കോഴിക്കോട് അതിരൂപതാ വൈദീകനായ ജോസ് പുളിക്കത്തറയുടെ പൗരോഹിത്യ വജ്ര ജൂബിലി ആഘോഷം നാളെ രാവിലെ 10.30ന് കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും. ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പാരിഷ്ഹാളില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ കോഴിക്കോട് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ആറു പതിറ്റാണ്ടു നീണ്ട പൗരോഹിത്യ ശുശ്രൂഷകള്‍ക്കൊടുവില്‍ ഫാ. ജോസ് പുളിക്കത്തറ വിശ്രമ ജീവിതം നയിക്കുകയാണ്. ഗോതുരത്ത് പുളിക്കത്തറ ദേവസ്യ-മറിയം ദമ്പതികളുടെ മകനായി 1938 മാര്‍ച്ച് 26നാണ് ജോസ് പുളിക്കത്തറ ജനിച്ചത്.
1966 ഡിസംബര്‍ നാലിന് കോഴിക്കോട് രൂപതാ ബിഷപ് ആല്‍ഡോ മരിയ പത്രോണിയില് നിന്ന് വൈദീക പട്ടം സ്വീകരിച്ചു.
തൃക്കരിപ്പുര്‍ സെന്റ് പോള്‍സ് ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായാണ് പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്. വിവിധ മേഖലകളില്‍ നിരവധി വികസന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫാ. ജോസ് പുളിക്കത്തറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ച കാലത്ത് ഡിവൈന്‍ പാരലല്‍ കോളജ് ആരംഭിച്ചു. പഴയകോട്ടയ്ക്കടുത്ത് 10 വീടുകള്‍ നിര്‍മിച്ച് നിര്‍ധന കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. പെരിന്തല്‍മണ്ണ അമ്മിണിക്കാട് അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ബ്ലൈന്‍ഡ് സ്കൂള്‍ ആരംഭിച്ചു.
വിവിധ പള്ളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ് പദ്ധതികള്‍ക്കും തുടക്കമിടാന്‍ കഴിഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോസ് പുളിക്കത്തറ, സിറ്റി സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ. വില്യം രാജന്, ജോളി ജെറോം, സി.എ. റോളണ്ട്, ജിയോ ജയ്സണ്‍ എന്നിവര്‍ പങ്കെടുത്തു.
District News
പുല്ലുരാംപാറ: അകാലത്തിൽ വിട പറഞ്ഞ കോഴിക്കോട് സിറ്റി കൺട്രോൾ യൂണിറ്റ് സീനിയർ സിപിഒയും പുല്ലുരാംപാറ സ്വദേശിയുമായ ഷാജി മാത്യു പെരികിലത്തിന്റെ ഓർമ്മയ്ക്കായ് ടൗൺ ടീം പള്ളിപ്പടി വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. തിരുവമ്പാടി എസ്എച്ച്ഒ ഇ.കെ. രമ്യ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
പള്ളിപ്പടി താളനാനി ട്രേഡേർസും ഓമശ്ശേരി ഒതയമംഗലവും ഏറ്റുമുട്ടിയ ഫൈനലിൽ ഓമശ്ശേരി ടീം വിജയിച്ചു.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓമശ്ശേരി ഒതയമംഗലം ടീമിന് പെരികിലത്തിൽ കുടുംബം സ്പോൺസർ ചെയ്ത 5001 രൂപയും പള്ളിപ്പടിയിലെ ആദ്യ കാല വോളിബോൾ താരമായിരുന്ന അന്തരിച്ച കുഞ്ഞിപ്പയുടെ കുടുംബം സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫിയും.രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ താളനാനിയിൽ ട്രേഡേർസ് പള്ളിപ്പടി, വെറ്റിലപ്പാറ ടീമുകൾക്ക് ബിനീഷ് നരിക്കുഴിയിൽ (ഓസ്ട്രേലിയ) സ്പോൺസർ ചെയ്ത 3001, 2001 രൂപയും ട്രോഫികളും സമ്മാനിച്ചു. മികച്ച കമന്റെറ്ററായി യുവ അലുംനി പ്രസിഡന്റും പുല്ലുരാംപാറ കുമ്പിടാൻ മൈ റിവർ ഡേ റിസോർട്ട് പ്രൊപ്രൈറ്ററും സിനിമാ താരവും മോട്ടിവേറ്ററുമായ ജോജോ സി കാഞ്ഞിരക്കാടനും എത്തി.
ടൂർണ്ണമെന്റ് സംഘാടക സമിതി ചെയർമാൻ പ്രിൻസ് താളനാനിയിൽ, ജോഷി പുളിക്കൽ, ചാർളി പറയൻകുഴിയിൽ, ജോസ് മറ്റപ്പള്ളിൽ, മറിയക്കുട്ടി പെരികിലത്തിൽ, ബെന്നി പെരികിലത്തിൽ, അമേയ ബെന്നി പെരികിലത്തിൽ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ സിബിൻ പാറാങ്കൽ എന്നിവർ പ്രസംഗിച്ചു.ബാബു തീക്കുഴിവയലിൽ, ബിജോ കെ.പി.സുശാന്ത് പുളിക്കത്തടത്തിൽ, ജോബി പുന്നത്താനത്ത്, ബിജു കേളകത്ത്, രാഹുൽ മുക്കണത്തിൽ, ഒ.പി.തോമസ് ഓണാട്ട്, ലിജോ കുന്നേൽ, നിബിൻ പുളിക്കൽ, അഖിൽ പറയൻകുഴിയിൽ, പീറ്റർ സ്രാമ്പിക്കൽ, സജി മുണ്ടശ്ശേരിയിൽ, ജോജോ നങ്യാകുളം, രതീഷ് കെ.വി. സോണി പുറ്റുമണ്ണിൽ, അഭിലാഷ് കളപ്പുരയിൽ എന്നിവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി സർവീസ് നടത്തുന്ന സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകളിൽ ഓൺലൈൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി മോട്ടോര്‍ വാഹന എൻഫോഴ്സ്മെന്റ് .വിവിധ സംസ്ഥാനങ്ങളിൽനിന്നു സ്വകാര്യ ബസ് വാടകയ്ക്കെടുത്ത് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്താണ് സംസ്ഥാനത്ത് ചില ബസുകൾ സർവീസ് നടത്തുന്നത്.
എന്നാൽ, ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾക്കു സംസ്ഥാനത്ത് നിലവിൽ നേരിട്ട് ബന്ധപ്പെടാനുള്ള ഓഫിസുകൾ ഇല്ല. മാത്രമല്ല, യാത്രയ്ക്കിടെ സർവീസിൽ പരാതി ഉണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടാനുള്ള സൗകര്യം കുറവാണ്.വാഹനം അപകടത്തിൽപ്പെടുമ്പോഴോ, ബസ് ജീവനക്കാർക്കെതിരെ പരാതി ഉണ്ടെങ്കിലോ നടപടിയെടുക്കാൻ കാലതാമസം നേരിടുന്നതായി മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ ഇത്തരം സർവീസ് നടത്തിയ ബസിന് സർവീസ് നടത്താൻ രേഖകളില്ലെന്നു കണ്ടെത്തി. ഇത് ഗുരുതര സഭവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോഴിക്കോട്ടുനിന്ന് ഇതര സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രയിൽ ഇത്തരം ബസുകളെക്കുറിച്ച് ഒരുമാസത്തിനിടെ മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഓൺലൈൻ ടിക്കറ്റെടുത്ത് യാത്ര ചെയ്ത യുവതിയെ രാത്രി കൽപറ്റ ഇറക്കി. കോഴിക്കോട്ടേക്ക് മറ്റു യാത്രക്കാരില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട സംഭവമാണ് ഇതിലൊന്ന്.തുടർന്നു യുവതി ബസ് ജീവനക്കാരുമായി ബഹളം വച്ചതോടെ സമീപത്തുള്ളവരും പോലീസും എത്തി. പിന്നീട് യുവതിക്ക് കോഴിക്കോട് എത്താനുള്ള സൗകര്യവും പാഴ്സൽ വസ്തുക്കളും, ടിക്കറ്റിലെ ബാക്കി പണവും ബസ് ജീവനക്കാരിൽനിന്ന് ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
കഴിഞ്ഞ ആഴ്ച ചേളന്നൂർ അമ്പലത്തുകുളങ്ങര സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥൻ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു തൃശ്ശിനാപ്പള്ളി യാത്ര ചെയ്യേണ്ട ബസിന് ഓൺലൈനിൽ ടിക്കറ്റെടുത്ത് മണിക്കൂർ കാത്തുനിന്നിട്ടും ബസ് എത്തിയില്ല.
കണ്ണൂരിൽ നിന്ന് വരേണ്ട ബസ് സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നു പലവട്ടം ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബസിന് അന്നു സർവീസില്ലെന്ന് അറിയിച്ചത്. പിന്നീട് ഓട്ടോയിൽ റെയിൽവേയിൽ എത്തി യശ്വന്തപുര ട്രെയിൻ കയറി കോയമ്പത്തൂരിൽനിന്നു ബസ് മാർഗം പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് പോയ ബസിലായിരുന്നു ഒടുവിലത്തെ സംഭവം. മൈസൂരിനടുത്ത് ബസ് ഡ്രൈവറും സഹജീവനക്കാരനും മദ്യപിച്ച് വാഹനം ഓടിച്ചതിനെതിരെ യാത്രക്കാർ ഇടപെട്ട് ഓൺലൈൻ സ്ഥാപനത്തെ അറിയിച്ചെങ്കിലും അവർ ബസിന് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചു കയ്യൊഴിഞ്ഞു.പിന്നീട് പോലീസ് ഇടപെട്ടാണ് യാത്ര പുനരാരംഭിച്ചത്
District News
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഇടവകയിലെ ജോർദാൻ യൂണിറ്റിന്റെ കുടുംബക്കൂട്ടായ്മയും വാർഷികവും നടത്തി. വാർഷിക ആഘോഷ പരിപാടികൾ താമരശേരി ബിഷപ് മാര്‍റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെജി മണിമല അധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി, സെക്രട്ടറി ജിൻസി ജോബി പറപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എച്ച്കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ലിൻസാ ടോം, കൈക്കാരൻ ജോഷി മണിമല,ജോബി പറപ്പള്ളി , ചാണ്ടി ചുമട് താങ്ങിക്കൽ എന്നിവര്‍ പ്രസംഗിച്ചു.
സ്നേഹവിരുന്നിന് ശേഷം ജോർദാൻ കുടുംബ കൂട്ടായ്മയുടെ കലാപരിപാടികൾ അവതരിപ്പിച്ചു.
District News
കോഴിക്കോട്: ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പ്രചാരണാര്‍ഥം ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെല്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വീസ് സ്കീം, വണ്‍ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ആയിരത്തില്‍പരം ഇലക്ടറല്‍ ലിറ്ററസി ക്ലബ്-നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ പങ്കാളികളായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന യുവജന പങ്കാളിത്തമുള്ള എസ്ഐആര്‍ പ്രചാരണ പരിപാടിയാണിതെന്ന് സംഘാടകര്‍ പറഞ്ഞു.
ജില്ലാകളക്ടര്സ്നേഹില് കുമാര്‍ സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. 4000 വളണ്ടിയര്‍മാര്‍ നാല് ലക്ഷം വോട്ടര്‍മാരിലേക്ക് നേരിട്ടിറങ്ങിയ 'എ ഡേ വിത്ത് ബിഎല്‍ഒ', ഗൃഹസന്ദര്ശനങ്ങള്, സന്ദേശരേഖ വിതരണം, സംശയ ദുരീകരണം, ഫോം പൂരിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങള്‍, പൂരിപ്പിച്ച ഫോമുകളുടെ ശേഖരണം, പട്ടികവര്‍ഗ ഉന്നതികള്‍, തീരദേശങ്ങള്‍ തുടങ്ങിയ മേഖലകളിലെ സവിശേഷ എന്റോള്‍മെന്റ് പരിപാടികള്‍, ഡിജിറ്റൈസേഷന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ എസ്ഐആര്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഫെസ്റ്റിവലിന് മുന്നോടിയായി സരോവരം ബയോപാര്‍ക്കില്‍ തിരഞ്ഞെടുത്ത 15 കോളജുകളിലെ മുന്നൂറോളം കോളജ് വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് നിര്‍മാണ ശില്പശാല ഒരുക്കിയിരുന്നു.
District News
നരിനട: തെരഞ്ഞെടുപ്പ്-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയുടെ നേതൃത്വത്തിൽ നരിനട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1,050 ലിറ്റർ വാഷ് കണ്ടെടുത്തു.
നരിനട പ്രദേശത്തെ പെരുവണ്ണാമൂഴി ഡാം റിസർവോയർ മേഖലയിലെ കൈതക്കാടുകൾക്ക് സമീപത്തു നിന്നും അഞ്ചു ബാരലുകളിലായി സൂക്ഷിച്ചുവച്ച വാഷ് കണ്ടെടുക്കുകയും തുടർന്ന് കേസെടുക്കുകയും ചെയ്തു.
District News
കോടഞ്ചേരി: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കാർഷിക മേഖലയുടെ പ്രശ്നങ്ങൾക്കും വന്യമൃഗ ശല്യത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.കോടഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമവും യുഡിഎഫ് നേതൃത്വ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെഎം പൗലോസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം മുഖ്യ പ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടെന്നിസൺ ചാത്തൻകണ്ടം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ജോസ് പൈക,ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, യുഡിഎഫ് ട്രഷറർ അബ്ദുൽ കഹാർ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെ.എം. ബഷീർ, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ മില്ലി മോഹൻ, രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി അംബിക മംഗലത്ത്, വി ഡി ജോസഫ്, ബിജു ഓത്തിക്കൽ,ഫ്രാൻസിസ് ചാലിൽ, ആഗസ്ത്തി പല്ലാട്ട്, റോയ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.
District News
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായുള്ള ഇ - മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് സികെസിഎൽ കോഴിക്കോട് ജില്ലാ മാനേജർ പി. കെ. സുരേഷ് കുമാർ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാലിന്യങ്ങളുടെ തരംതിരിക്കൽ സംബന്ധിച്ച പരിശീലനവും ഇ - മാലിന്യത്തിന്റെ സംസ്കരണ ട്രെയിനിങ്ങും സംഘടിപ്പിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സീന ഇ-മാലിന്യം സികെസിഎൽ പ്രതിനിധികൾക്ക് കൈമാറി. ഡിസംബർ മാസത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ- മാലിന്യങ്ങൾ ശേഖരിക്കുന്നതിന് തീരുമാനിച്ചു. പരിപാടിയിൽ പഞ്ചായത്ത് ജീവനക്കാരനായ വി.എസ്. അനുനാഥ്, ക്ലീൻ കേരള സെക്ടർ കോഡിനേറ്റർമാരായ പി. അതുല്യ, യു.എസ്. ആദർശ് എന്നിവർ പങ്കെടുത്തു.
District News
കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം എട്ട് വരെ നടക്കും.തിരുനാളിന്റെ കൊടിയേറ്റ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ നിർവഹിച്ചു. അസി. വികാരി ഫാ. എബിൻ മാടശ്ശേരി സിഎസ്ടി സഹ കാർമ്മികത്വം വഹിച്ചു.
District News
അങ്കമാലി: ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ കോൺട്രാക്ട് ലൈസൻസിനുള്ള അപേക്ഷകനിൽനിന്നും കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായി. എം. വിത്സൺ എന്ന അങ്കമാലി സ്വദേശിയായ ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇന്നലെ അങ്കമാലി ഓഫീസിലായിരുന്നു വിജിലൻസിന്റെ പരിശോധന.
അപേക്ഷകനിൽ നിന്നും കോൺട്രാക്ട് ലൈസൻസിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയായിരുന്നു വിത്സനെ പിടികൂടിയത്. ഇയാളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചും വരുംദിവസങ്ങളിൽ വിജിലൻസ് പരിശോധന നടത്തും. വിജിലൻസ് കൊച്ചി യൂണിറ്റാണ് ഇയാളെ വളരെ തന്ത്രപരമായി കുടുക്കിയത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇയാളെ ഓഫീസിൽ വച്ച് വിശദമായി ചോദ്യം ചെയ്തു. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു
District News
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ അച്ഛനും മകനും സ്ഥാനാർഥികൾ. അച്ഛൻ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ജനവിധി തേടുമ്പോൾ മകൻ മൽസരിക്കുന്നത് ഗ്രാമപഞ്ചായത്തിലേക്കാണ്. ബിജെപി സ്ഥാനാര്‍ഥികളാണ് ഇരുവരും.
ബിജെപി ന്യൂനപക്ഷ മോര്‍ച്ച നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പുല്ലുവഴി മഴുവന്‍ചേരി എം.പി. ജെയ്സണ്‍ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനില്‍ നിന്നും മകന് അഗസ് ജെയ്സണ്‍ രായമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്.
25 വര്‍ഷം മുമ്പ് യുഡിഎഫിനായി പഞ്ചായത്തിലേക്ക് മത്സരിച്ച ജെയ്സണ്‍ രണ്ടാം തവണയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 15 വര്‍ഷം മുമ്പ് ബിജെപിയില്‍ അംഗത്വമെടുത്ത ജെയ്സണ്‍ പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മകന് അഗസ് യുവമോര്‍ച്ചയുടെ പ്രദേശിക നേതാവാണ്. 2020ല്‍ മാതാവ് ഷേര്‍ളി ബിജെപിക്കായി മത്സരിച്ച അതേ വാര്‍ഡിലാണ് അഗസിന്റെ പോരാട്ടം. ചൂരല്‍ ഫര്‍ണിച്ചര്‍ കയറ്റുമതി ബിസിനസാണ് അഗസിന്.
രണ്ട് ടീമുകളായി അതിരാവിലെ വീട്ടില്‍ നിന്നും പ്രചാരണത്തിനായി ഇറങ്ങുന്ന പിതാവും മകനും രാത്രിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ മുഴുകും.
District News
കൊച്ചി: എറണാകുളം കുമ്പളങ്ങി കായിപ്പുറത്ത് വീട്ടില്‍ കെ.സി. കുഞ്ഞുകുട്ടി - രാധാ ദമ്പതികളുടെ വീട്ടിൽ സംസാരം പ്രചാരണവിശേഷങ്ങൾ മാത്രം. മക്കളായ ദിപു കുഞ്ഞുകുട്ടിയും ദിവ്യ രാജേഷും മൽസരിക്കുന്നതിന്റെ ആവേശത്തിലാണ് കുടുംബാംഗങ്ങൾ. യുഡിഎഫ് സ്ഥാനാര്‍ഥികളായാണ് ഇരുവരും മത്സരരംഗത്തുളളത്.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദിപു കുഞ്ഞുകുട്ടി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആഞ്ഞിലിത്തറ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ദിപുവിന്റെ സഹോദരി അങ്കണവാടി ടീച്ചര്‍ കൂടിയായ ദിവ്യ രാജേഷ് കൊച്ചി കോർപറേഷൻ തമ്മനം 41-ാം ഡിവിഷനിലെ സ്ഥാനാര്‍ഥിയാണ്. പട്ടികജാതി വനിതാ സംവരണ സീറ്റാണിത്.
2000-2006 ല്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ എസ് സി പ്രമോട്ടറായി പ്രവര്‍ത്തിച്ച പരിചയവുമായാണ് ദിവ്യ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. തമ്മനം ലേബര്‍ കോളനിയില്‍ പാലാതുരുത്തിപ്പറമ്പില് രാജേഷിന്റെ ഭാര്യയാണ് ദിവ്യ.
സഹോദരങ്ങളുടെ പ്രചാരണം കൊഴുക്കുമ്പോള്‍ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറും കുമ്പളങ്ങി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാണ് ഇവരുടെ പിതാവ് കുഞ്ഞുകുട്ടി. സഹോദരന് ദിലീപ് ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. 2010 ല്‍ കുമ്പളങ്ങി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ദിലീപ് മൽസരിച്ചു വിജയിച്ചിരുന്നു.
District News
ആലുവ/അങ്കമാലി: ആലുവ നഗരസഭാ മുൻ അധ്യക്ഷയടക്കം തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ റിബലായി മത്സരിക്കുന്ന അഞ്ചു പേരെയും മൂന്ന് പ്രാദേശിക നേതാക്കളേയും കോൺഗ്രസിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. അങ്കമാലിയിലും റിബലുകളായി മത്സരിക്കുന്ന രണ്ടുപേരെ പുറത്താക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇന്നലെ പത്തുപേരേയും പുറത്താക്കിയ വിവരം അറിയിച്ചത്.
ഒന്നാം വാർഡിൽ മത്സരിക്കുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ലീന ജോർജ് രണ്ടാം വാർഡിൽ മത്സരിക്കുന്ന മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിസി ഏബ്രഹാം, എട്ടാം വാർഡിൽ മത്സരിക്കുന്ന സാബു പരിയാരത്ത്, പതിനേഴാം വാർഡിൽ മത്സരിക്കുന്ന സനീഷ് ഫ്രാൻസിസ്, ഇരുപതാം വാർഡിൽ മത്സരിക്കുന്ന സീന ബഷീർ എന്നിവരെയും, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരായി പ്രവർത്തിച്ച മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ബി. മുഹമ്മദ് ബഷീർ, പി.കെ. മോഹനൻ, ബൂത്ത് പ്രസിഡന്റ് എം.ആർ. ബാബു എന്നിവരെയുമാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുവർഷത്തേക്ക് പുറത്താക്കിയത്. ലിസി ഏബ്രഹാം ആലുവ നഗരസഭയുടെ 2015 - 20 കാലയളവിലെ ചെയർപേഴ്സനാണ്.
അങ്കമാലി തുറവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ റിബലായി ഒന്നാം വാർഡിൽ മത്സരിക്കുന്ന കെ.ഒ. പൗലോസിനെയും എട്ടാം വാർഡിൽ മത്സരിക്കുന്ന സജയ് ജോൺ കല്ലൂക്കാരനെയുമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
District News
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികളും നിര്‍ത്തിവച്ചിട്ടില്ലെന്ന് ജിസിഡിഎ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍ നിന്ന് സ്റ്റേഡിയം തിരികെ ഏറ്റെടുക്കുകയാണുണ്ടായത്. ഈ മാസം 20ന് മുമ്പായി നിലവില്‍ ചെയ്തുവരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്സര്ക്ക് സമയം അനുവദിച്ചതായും ജിസിഡിഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൗഹൃദമത്സരത്തിനു വേണ്ടി സ്റ്റേഡിയം നവീകരിക്കാന്‍ സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്. തുടര്‍ന്നു നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി സ്പോണ്സര്ക്ക് കൈമാറി. സമയപരിധി കഴിഞ്ഞതോടെയാണ് ഇപ്പോള്‍ ജിസിഡിഎ സ്റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ചെയ്തുവരുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സറുമായുള്ള ധാരണ പ്രകാരം 20 വരെ സമയം അനുവദിച്ചതായും ജിസിഡിഎ അറിയിച്ചു.
ടര്‍ഫ് നവീകരണം, ഇരിപ്പിടങ്ങളുടെ നവീകരണം, സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന്റെ നിര്‍മാണം, പാര്‍ക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിര്‍മാണം, ഫാള്‍ സീലിംഗ്, ടോയ്ലറ്റുകളുടെയും വിഐപി എന്‍ട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെയും നവീകരണം, ഫ്ളഡ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കല്‍, aലിഫ്റ്റുകളുടെ മെയിന്റനന്‍സ് എന്നിവയായിരുന്നു സ്പോണ്സര് ഏറ്റെടുത്ത നിര്‍മാണ പ്രവൃത്തികള്‍.
ഇതില്‍ ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ ചെയറുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. വിഐപി ഏരിയയിലെ കസേരകളും മാറ്റി എച്ച്ഡിപിഇ ഇരിപ്പിടങ്ങള്‍ ഒരുക്കി. നാല് ടോയ്ലറ്റ് ബ്ലോക്കുകളിലും ടീം റൂമുകളിലും പുതിയ ടൈലുകള്‍ സ്ഥാപിച്ചു. ഡ്രൈനേജ് ലൈനുകള്‍ പൂര്‍ണമായി വൃത്തിയാക്കി. പ്രവേശന പാതയ്ക്ക് ഇരുവശവുമുള്ള 35 മരങ്ങള്‍ക്ക് ചുറ്റുമായി അടിത്തറ കെട്ടി. സ്റ്റേഡിയത്തിനുള്ളിലേക്കുള്ള എന്‍ട്രന്‍സ് ലോബിയുടെ മുന്‍ഭാഗം മനോഹരമാക്കിയിട്ടുണ്ട്. ഫ്ളെഡ് ലൈറ്റിന്റെ നാല് കാലുകളുടെ സ്റ്റീല്‍ ഫ്രെം നവീകരിച്ചു. 1.49 കിലോമീറ്റര്‍ നീളം വരുന്ന ചുറ്റുമതിലിന്റെ കിഴക്കുഭാഗത്ത് 348 മീറ്ററും പടിഞ്ഞാറുഭാഗത്ത് 299 മീറ്ററും നിര്‍മിച്ചു.
ശേഷിക്കുന്ന 845 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിനു ശേഷമേ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മാണം തുടരാനാകൂ. ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മരങ്ങള്‍ക്ക് ചുറ്റും നിര്‍മിച്ച അടിത്തറയില്‍ ഗ്രാനൈറ്റ് സ്ലാബുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മെട്രോ സ്റ്റേഷനു സമീപത്തെ പ്രധാന പ്രവേശന കവാടത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിക്കാനുണ്ട്. ഫ്ളഡ് ലൈറ്റുകളിലെ പഴയ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഈ നിര്‍മാണ പ്രവര്‍ത്തികളാണ് 20ന് മുന്‍പായി പൂര്‍ത്തീകരിക്കാന്‍ സ്പോണ്സര്ക്ക് സമയം അനുവദിച്ചിട്ടുള്ളത്.
District News
കൂത്താട്ടുകുളം: വയോധികയുടെ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികളെ കൂത്താട്ടുകുളം പോലീസ് പിടികൂടി. മഴുവന്നൂർ വാരിക്കാട്ടിൽ വി.ആർ. ഷിജു (46), കോട്ടപ്പടി പരുത്തേലി പി.ആർ. രാജൻ (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15 ന് കിഴകൊമ്പ് മുളന്താനത്ത് ഭാസ്കരന്റെ ഭാര്യ കൗസല്യ (74യുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് രാജനെ ഉപ്പുകണ്ടം ഭാഗത്ത് സംശയാസ്പദമായ നിലയിൽ കണ്ടെത്തിയത്. സിസിടിവി പരിശോധനയ്ക്കിടയിൽ പോലീസിന് ലഭിച്ച ചിത്രവും രാജന്റെ രൂപവും തമ്മിൽ സാദൃശ്യം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ കൃത്യം നടത്തിയതായി സമ്മതിച്ചു. രാജന്റെ മൊഴിപ്രകാരം കൂട്ടുപ്രതിയായ ഷിജുവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മോഷ്ടിച്ച മാല വിറ്റതായാണ് പ്രതികളുടെ മൊഴി. ഇലഞ്ഞിയിലെ സുഹൃത്ത് വഴിയാണ് പ്രതികൾ കൂത്താട്ടുകുളത്ത് എത്തിയത്. ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നതാണ് പതിവ്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ രാജൻ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
മരട്: ദേശീയ പാതയിൽ നെട്ടൂരിൽ പിക്കപ്പ് വാൻ മറിഞ്ഞു. ഇന്നലെ രാവിലെ 11.50 ഓടെ നെട്ടൂർ ഐഎൻടിയുസി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. വാനിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആന്ധ്ര രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്നതിനിടെ അതേ ദിശയിലൂടെ വരികയായിരുന്ന മീൻ കയറ്റുന്ന ലോറിയുടെ കണ്ണാടിയിൽ തട്ടി നിയന്ത്രണം വിട്ട് മീഡിയനിലേയ്ക്ക് മറിയുകയായിരുന്നു.
വാനിന്റെ സ്റ്റെപ്പിനി വീൽ തെറിച്ച് കുണ്ടന്നൂർ ഭാഗത്തു നിന്ന് വരികയായിരുന്ന പിക്കപ്പ് വാനിന്റെ ഹെഡ്ലൈറ്റും തകർത്തു. ക്രെയിനെത്തിച്ച് 12.30 ഓടെ അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്നും നീക്കി.
District News
കാക്കനാട്: ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ സുരക്ഷാ കാമറയുംഅറ്റൻഡർമാരും ഇല്ലാത്ത നൂറോളം സ്കൂൾ വാഹനങ്ങൾ എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി.
സ്കൂൾ കുട്ടികളുമായി സർവീസ് നടത്തുന്ന വാഹനങ്ങളിൽ മതിയായ സുരക്ഷാക്രമീകരണങ്ങളും, ഫസ്റ്റ് എയ്ഡ് ബോക്സും ഇല്ലെന്ന് കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് സുരക്ഷാ കാമറകൾ ഇല്ലാതെ സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കർശന നിർദേശം നൽകി. അറ്റൻഡർമാരില്ലാതെ സർവീസ് നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരേ കർശന നടപടികൾക്കൊരുങ്ങുകയാണ് അധികൃതർ.
പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ബിജു ഐസക് പറഞ്ഞ
District News
കൊച്ചി: ആന്‍സ്വേഴ്സ് ഓഫ് കാന്‍സര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കാന്‍സര്‍ അതിജീവിച്ചവരുടെ സംഗമം നടത്തി. കലൂര്‍ എംഇഎസ് ഹാളില്‍ നടന്ന പരിപാടി എംഇഎസ് സെക്രട്ടറി കെ.എ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. സര്‍വൈവര്‍ മീറ്റ് പ്രോഗ്രാം ചെയര്മാന് എം എസ് അബ്ദുല്‍ റൗഫ് അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളില്‍ നിന്നും കാന്‍സര്‍ രോഗത്തെ അതിജീവിച്ചവര്‍ സംഗമത്തില്‍ പങ്കെടുത്ത് ഗാനങ്ങളും കവിതകളും അനുഭവങ്ങളും പങ്കു വച്ചു. ഓങ്കോളജിസ്റ്റ് ഡോ. അജു മാത്യു, ഡോ. റോജ ജോസഫ് എന്നിവര്‍ ക്ലാസ് എടുത്തു. സിനിമാതാരം ശരത് സഭ, ഫിലിം എഡിറ്റര്‍ സോണി വര്‍ഗീസ് എ്ന്നിവര്‍ മുഖ്യാതിഥികളായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട സംഗമത്തില്‍ ലൂര്‍ദ് നഴ്സിംഗ് സ്കൂളിലെ കുട്ടികളുടെ വിവിധ സ്ക്രിപ്റ്റുകളും ഡോക്യുമെന്ററിയും മറ്റുമുണ്ടായിരുന്നു. ഗായകരായ നവാസ് മണലോടി, ആന്റണി പള്ളുരുത്തി എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.
District News
കൊച്ചി: മുപ്പതു വര്‍ഷം എല്‍ഡിഎഫ് കുത്തകയാക്കി വച്ചിരുന്ന ഡിവിഷന് തിരിച്ചുപിടിച്ച കോണ്‍ഗ്രസിനത് നിലനിര്‍ത്താനാകുമോ അതോ, എല്‍ഡിഎഫ് തിരിച്ചുപിടിക്കുമോ എന്നതാണ് പാലാരിവട്ടം ഡിവിഷനിലെ രാഷ്ട്രീയ ചോദ്യം. പേരിലും നമ്പറിലും മാത്രം മാറ്റം വന്ന ഡിവിഷന്റെ അതിരുകള്‍ ഇപ്പോഴും പഴയതു തന്നെ. എന്നാല്‍ വോട്ടര്‍മാരുടെ മനസില്‍ മാറ്റം ഉണ്ടായിട്ടുണ്ടോ എന്നറിയാല്‍ ഏതാനും ദിനങ്ങൾകൂടി കാത്തിരിക്കണം.
15 വര്‍ഷം മുമ്പ് നിറം മാറിയ ഡിവിഷനില്‍ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. സിറ്റിംഗ് കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. മിനിമോളാണ് യുഡിഎഫിന്റെ പോരാളി. പാടിവട്ടത്തെ കൗണ്‍സിലറും ഐടി പ്രഫഷണലുമായ ആര്.രതീഷിനെയാണ് ഡിവിഷന് തിരിച്ചുപിടിക്കാന്‍ സിപിഎം ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വെല്ലുവിളിയായി എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രനും ട്വന്റി 20 സ്ഥാനാര്‍ഥി ടോം കെ.ജോര്‍ജും അങ്കത്തട്ടിലുണ്ട്.
വിമത ഭീഷണിയാണ് മിനിമോള്‍ നേരിടുന്ന കടുത്ത വെല്ലുവിളി. ഡിവിഷനിലെ മുന്‍ കൗണ്‍സിലറും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനുമായ ജോസഫ് അലക്സാണ് സീറ്റ് കിട്ടാത്തതിന്റെ പരിഭവത്തിൽ മിനിമോള്‍ക്കെതിരെ വിമതനായി മത്സരിക്കുന്നത്. ഇടത് കോട്ടയായ ഡിവിഷന് 2010 ല്‍ മിനിമോള്‍ യുഡിഎഫിനുവേണ്ടി പിടിച്ചെടുത്തശേഷം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജോസഫ് അലക്സ് ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം ആയപ്പോള്‍ മിനിമോള്‍ തിരികെ എത്തി. ഇത്തവണ ജനറല്‍ കാറ്റഗറി ആയപ്പോഴും ഡിവിഷന് നിലനിര്‍ത്താന്‍ മിനിമോളെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. ഇതിനോടുള്ള വിയോജിപ്പാണ് ജോസഫിന്റെ വിമതവേഷം.
കോണ്‍ഗ്രസിലെ കരുത്തനായ എം.ബി. മുരളീധരനെ പരാജയപ്പെടുത്തി കൗണ്‍സിലില്‍ എത്തിയ ആര്.രതീഷിന് ഡിവിഷന് മാറി മത്സരിക്കുന്നതിന്റേതായ വെല്ലുവിളികള്‍ ഉണ്ടെങ്കിലും സീറ്റ് തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. കൗണ്‍സിലര്‍ ആയിരിക്കെ കോര്‍പറേഷന്റെ ഐടി മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ തനിക്കനുകൂലമായ വോട്ടായി മാറുമെന്ന് രതീഷ് പ്രതീക്ഷിക്കുന്നു. പാടിവട്ടം ഡിവിഷനില്‍ രതീഷ് തോല്‍പ്പിച്ച എം.ബി. മുരളീധരന് വെണ്ണല ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയാണ് ഇക്കുറി.
District News
കൊച്ചി: പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രല്‍ യൂത്ത് അസോസിയേഷന് സംഘടിപ്പിക്കുന്ന 34-ാമത് പള്ളിക്കര കണ്‍വന്‍ഷന്റെ ഉദ്ഘാടനം കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ദൈവ വചനത്തില്‍ ഊന്നിയ ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് അദ്ദേഹം പറഞ്ഞു.
കൗമ റമ്പാന് മുഖ്യ സന്ദേശം നല്കി. ഇന്ന് ഫാ. റിനോ ജോൺ, നാളെ ഫാ. ജാന്സണ് കുറുമറ്റത്തില്‍, നാലിന് ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍ എന്നിവര്‍ സുവിശേഷ പ്രസംഗം നടത്തും. സമാപന ദിവസമായ അഞ്ചിന് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. പി. പി. തോമസ് തുമ്പമണ്‍ വചന സന്ദേശം നല്‍കും.
District News
പെരുമ്പാവൂർ: സംസ്ഥാന സർക്കാർ ഇടത് നയങ്ങളും ആശയങ്ങളുമല്ല നടപ്പിലാക്കുന്നത്. മറിച്ച് ബിജെപി ആശയങ്ങളെ ആണ് പിണറായി സർക്കാർ ഇവിടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്ന് എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ. അതിന് ഏറ്റവും ഉത്തമ ഉദാഹരമാണ് പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിച്ചത്.
യുഡിഎഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് - മുനിസിപ്പൽ സ്ഥാനാർഥികളുടെ മഹാസംഗമം പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽദോസ് കുന്നപ്പള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബെഹനാൻ എം പി മുഖ്യപ്രഭാഷണം നടത്തി.
District News
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ തമുക്ക് പെരുന്നാൾ തുടങ്ങി. കുർബാനയെ തുടർന്ന് മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് കൊടിയുയർത്തി.
വൈകിട്ട് യൂത്ത് അസോസിയേഷൻ വാർഷികവും കരിങ്ങാച്ചിറ കാർണിവലിന്റെ ലോഗോ പ്രകാശനവും നടന്നു. ഇന്ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് തിരുവാങ്കുളം കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. നാളെ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് ചിത്രപ്പുഴ കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.
District News
പെരുമ്പാവൂര്‍: മാര്‍ത്തോമ്മാ വനിതാ കോളജില്‍ അഞ്ച് ദിവസം നീണ്ടുനിന്ന ശാസ്ത്ര സാഹിത്യ കലാസാംസ്കാരിക പ്രദര്‍ശനം സമാപിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
നര്‍ത്തകിയും പൂര്‍വ വിദ്യാര്‍ഥിനിയുമായ ആശാ ശരത്ത് കോളജ് മാഗസിൻ പ്രകാശനം ചെയ്തു.പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ലതാ പി. ചെറിയാന്, പൂര്‍വ വിദ്യാര്‍ഥി ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി. സുജ, മുന്‍ പ്രിന്സല് ഡോ. മറിയം കുരുവിള ജോസഫ്, ബിജോയ് എം. ജോണ്‍, ട്രഷറര്‍ പി.കെ. കുരുവിള, കോ-കണ്‍വീനര്‍ ഡോ. സംഗീത റേച്ചല്‍ കോരുത്, സ്റ്റുഡന്‍സ് കണ്‍വീനര്‍ അന്‍സില ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: നഗരസഭയില്‍ ആറ് വാര്‍ഡുകളില്‍ തീ പാറുന്ന പോരാട്ടം. നഗരസഭ ഒന്ന്, ഒമ്പത്, 12, 13, 16, 24 വാര്‍ഡുകളിലാണ് ഇക്കുറി വാശിയേറിയ മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് മത്സരം കനത്തത്.
നിലവിലെ 28-ാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.കെ. സുബൈറാണ് റിബലായി മത്സരിക്കുന്നത്. സിപിഐ അംഗവും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായ പി.കെ. ബാബുരാജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ കെ.കെ. മുനീറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സ്വതന്ത്രനായി സലിം നാലിയത്തും ഇവിടെ മത്സര രംഗത്തുണ്ട്.
നിലവിലെ രണ്ടു നഗരസഭാംഗങ്ങളും മാറ്റുരയ്ക്കുന്ന ഒമ്പതാം വാര്‍ഡിലും മത്സരം ശക്തമാണ്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനും മുസ്ലിം ലീഗ് അംഗവുമായ കെ.എം. അബ്ദുൾ സലാമാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ അംഗവും ഇവിടത്തെ നിലവിലെ കൗണ്‍സിലര്‍ സിപിഐയിലെ ഫൗസിയ അലിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇരുമുന്നണികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന വാര്‍ഡില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ജനറല്‍ സീറ്റില്‍ വനിതാ സ്ഥാനാര്‍ഥി മത്സരിക്കുന്ന നഗരസഭയിലെ ഏക വാര്‍ഡും ഇതാണ്.
ഇരുമുന്നണികളെയും മാറി മാറി വിജയിപ്പിക്കുന്ന 12-ാം വാര്‍ഡിലും മത്സരം കടുത്തതാണ്. മുസ്ലിം ലീഗിലെ മുസ്തഫ കമാലും, സിപിഎമ്മിലെ റബിന്‍സ് ടി. അലിയാരും മാറ്റുരയ്ക്കുന്ന വാര്‍ഡില്‍ എന്‍ഡിഎ സ്വതന്ത്രനായി പി. വൈശാഖും മത്സര രംഗത്തുണ്ട്.
ബന്ധുക്കളായ വീട്ടമ്മമാര്‍ ജനവിധി തേടുന്ന 13ലും മത്സരം കനത്തു. യുഡിഎഫ് സ്വതന്ത്രയായി നൗഫിയ മൈതീനും, എല്‍ഡിഎഫ് സ്വതന്ത്രയായി അജു മോള് ഖലീലുമാണ് ഇവിടെ മത്സരിക്കുന്നത്. ഇരുവരും ബന്ധുക്കള്‍ കൂടിയാണ്.
മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ രണ്ട് സ്വതന്ത്രര്‍ കൂടി ജനവിധി തേടുന്ന 16-ാം വാര്‍ഡിലും വലിയ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിലെ സജി ചാത്തക്കണ്ടം, സിപിഐയിലെ ജോര്‍ജ് വെട്ടികുഴി, എന്‍ഡിഎയിലെ കെ.കെ രമണന്, സ്വതന്ത്രരായി ബെന്നി ജോണ്‍, കെ.ജെ സേവ്യര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഇതില്‍ സേവ്യര്‍ ഇവിടെ നേരത്തെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. വനിതകള്‍ മാറ്റുരക്കുന്ന 24-ാം വാര്‍ഡിലും കടുത്ത പോരാട്ടമാണ്.
കോണ്‍ഗ്രസിലെ നിലവിലെ കൗണ്‍സിലര്‍ കൂടിയായ ജോയ്സ് മേരി ആന്റണിയും, എല്‍ഡിഎഫ് സ്ഥാനാര്ഥിയാി ബിന്ദു മധുവുമാണ് ഇവിടെ നേര്‍ക്കുനേര്‍ ഏറ്റുമട്ടുന്നത്.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ ചിഹ്നം ഇളക്കി എതിർ സ്ഥാനാർഥിയുടെ
ബോർഡിൽ പതിപ്പിച്ചെന്ന് പരാതി
കോതമംഗലം:നെല്ലിക്കുഴിയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ ചിഹ്നം ഇളക്കിയെടുത്ത് എതിർ സ്ഥാനാർഥിയുടെ ബോർഡിലെ ചിഹ്നത്തിന് മുകളിൽ പതിപ്പിച്ചതായി പരാതി. നടപടി ആവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് 14 വാർഡ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ തങ്കപ്പൻ സർക്കിളിനും, ഇലക്ഷൻ കമ്മീഷനും പരാതി നൽകി. ഞായറാഴ്ച്ച രാത്രിയാണ് രാഹുൽ തങ്കപ്പന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായകുടയുടെ ചിത്രങ്ങൾ തെരെഞ്ഞടുപ്പ് പ്രചരണത്തിനായി മുന്നേ സ്ഥാപിച്ച ബോർഡുകളിൽ പതിപ്പിച്ചത്. ഇതിൽ ആറിടത്ത് നിന്ന് ചിത്രം ഇളക്കി മാറ്റിയെടുത്ത് എതിർ സ്ഥാനാർഥിയുടെ ബോർഡിലെ ചിഹ്നത്തിന് മുകളിൽ പതിപ്പിച്ചിരിക്കുകയാണ്.
സമൂഹിക അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കോതമംഗലം സിഐ പി.ടി. ബിജോയിക്കും തെരഞ്ഞെടുപ്പ് വരണാധികാരിക്കും പരാതി നൽകി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി പട്ടിക
1. കോട്ടപ്പടി
സി.എം. ബേബി (യുഡിഎഫ്), ബിജി പി. ഐസക്. (എൽഡിഎഫ്), പി.കെ. സത്യൻ (എൻഡിഎ)
2. ഭൂതത്താൻകെട്ട്
ജെസി സാജു (യുഡിഎഫ്), ജിജി പുളിക്കൽ (എൽഡിഎഫ്), ഗ്രേസി ഷാജു (എൻഡിഎ)
3. ഇടമലയാർ
ബിൻസി മോഹനൻ (യുഡിഎഫ്) , ശാന്തമ്മ പയസ്(എൽഡിഎഫ്), ആശ ശ്രീകുമാർ (എൻഡിഎ)
4. കുട്ടമ്പുഴ
ചിഞ്ചു പി. ഏബ്രഹാം (യുഡിഎഫ്), മുംതാസ് റെജി (എൽഡിഎഫ്), ഷൈജു മധു (എൻഡിഎ)
5. കീരംപാറ
റാണിക്കുട്ടി ജോർജ് (യുഡിഎഫ്), റമ്മി ബോസ് (എൽഡിഎഫ്)
6. കവളങ്ങാട്
മേഘ ഷിബു.(യുഡിഎഫ്) , ലിസി ജോയി (എൽഡിഎഫ്) , കുമാരി ബാലക്യഷ്ണൻ (എൻഡിഎ)
7. നേര്യമംഗലം
പ്രിയങ്ക ടോമി (യുഡിഎഫ്) , ലിസി ജോർജ് (എൽഡിഎഫ്), ജയ മണി (എൻഡിഎ)
8. നെല്ലിമറ്റം
പി.എം. സിദ്ദീഖ്(യുഡിഎഫ്), റിയാസ് തുരുത്തേൽ (എൽഡിഎഫ്), എം.കെ. അർജുൻ (എൻഡിഎ)
9. പൈങ്ങോട്ടൂർ
സിജോ ജോൺ (യുഡിഎഫ്) , സന്തോഷ് ജോർജ് (എൽഡിഎഫ്), കെ.ജി. സജി (എൻഡിഎ)
10. പോത്താനിക്കാട്
ജേക്കബ് വർഗീസ് (യുഡിഎഫ്) , വിൻസൻ ഇല്ലിയ്ക്കൽ (എൽഡിഎഫ്), ബേബി ജോസഫ് (എൻഡിഎ)
11. പല്ലാരിമംഗലം
രാജേഷ് കുഞ്ഞുമോൻ (യുഡിഎഫ്) , കെ.ആർ. രതീഷ് (എൽഡിഎഫ്)
12. വാരപ്പെട്ടി
പി.കെ. ചന്ദ്രശേഖരൻ നായർ (യുഡിഎഫ്), ഇ.എം. അജാസ് (എൽഡിഎഫ്), രജിൻ അപ്പു (എൻഡിഎ)
13. ചെറുവട്ടൂർ
പി.ആർ. വൃന്ദകുമാരി (യുഡിഎഫ്), സന്ധ്യ സുരേന്ദ്രൻ (എൽഡിഎഫ്), അമ്പിളി ബിനു (എൻഡിഎ)
14. ഇളമ്പ്ര
ചന്ദ്രലേഖ ശശിധരൻ (യുഡിഎഫ്), രഞ്ജിനി രവി (എൽഡിഎഫ്), അഞ്ജു കെ. മുരളി (എൻഡിഎ)
15. പിണ്ടിമന
വിജോയ് പി. ജോസഫ് (യുഡിഎഫ്) , എസ്.എം. അലിയാർ (എൽഡിഎഫ്), സഹൽ സഹ്യാദ്രി (എൻഡിഎ)
16. നെല്ലിക്കുഴി
രഹന നൂറുദീൻ (യുഡിഎഫ്), ശ്രീചിത്ര ശ്രീനിവാസ് (എൽഡിഎഫ്), മിനി മധു (എൻഡിഎ).
കാര്‍ഷിക പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് സ്ഥാനാർഥി പര്യടനം
മൂവാറ്റുപുഴ: കാര്‍ഷിക പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ഥി മാത്യൂസ് വര്‍ക്കിയുടെ മാറാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി. രാവിലെ മാറാടി വികാസ് നഗറില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പര്യടന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അധ്യക്ഷത വഹിച്ചു. ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളായ ജയിസ് ജോണ്‍, സാബു ജോണ്‍, പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കുചേര്‍ന്നു. മണ്ണത്തൂര്‍ കവലയില്‍ നടന്ന സമാപന സമ്മേളനം മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കണ്വന്ഷന്
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 17-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി മനു പോളിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോളി മണ്ണൂര്‍, മണികണ്ഠന്, സ്ഥാനാര്‍ഥി മനു പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുറത്താക്കി
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പൈലി ഏലിയാസ് അതിരന്പുഴയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് റാലി
മൂവാറ്റുപുഴ : നഗരസഭയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കും. എസ്എന്‍ഡിപി ജംഗ്ഷനില്‍ നിന്നും വാഴപ്പിള്ളി ജംഗ്ഷനില്‍ നിന്നും തുടങ്ങുന്ന റാലികള്‍ ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
എന്‍ഡിഎ സ്ഥാനാര്‍ഥി സംഗമം
മൂവാറ്റുപുഴ: എന്‍ഡിഎ പായിപ്ര പഞ്ചായത്ത് കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും ദേശീയ നിര്‍വഹക സമിതിയംഗം സി.കെ. പദ്നാഭന് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് വില്‍സണ്‍ മത്തായി അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി പര്യടനം
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടന പരിപാടി ഇന്ന് ആരംഭിക്കും. രാവിലെ 7.30ന് മാറാടി മണ്ണത്തൂര്‍ കവലയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്. മുരളിധരന് ഉദ്ഘാടനം ചെയ്യും.
District News
പോത്താനിക്കാട് : ബഥനി ശാലോം ഭവന് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ 20-ാം വാര്‍ഷികാഘോഷങ്ങള്‍ നടി മറീന മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടോമിന അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ്, എസ്എച്ച്ഒ ബിജുകുമാര്‍, ഫാ. ജോണ്‍ മാക്കാപ്പിള്ളില്, സിസ്റ്റര്‍ ഷേബ, സിസ്റ്റര്‍ വന്ദന, കെ.ജെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു
District News
കോതമംഗലം: ക്രിസ്മസിനോട് അനുബന്ധിച്ച് നക്ഷത്രങ്ങൾ ഒരുക്കുന്നതിലൂടെ ഒരു തൊഴിൽ സാധ്യത പ്രയോജനപ്പെടുത്തിയിരിക്കുകയാണ് പിണ്ടിമനയിലെ 16 വീട്ടമ്മമാർ. ഇൻഫിലിറ്റി നക്ഷത്രം സെറ്റ് ചെയ്യുകയാണ് ജോലി. അവരവരുടെ വീടുകളാണ് തൊഴിലിടം. വീട്ടുജോലിക്കു ശേഷം മിച്ചംവരുന്ന സമയങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ വീട്ടമ്മമാർ.
വെറ്റിലപ്പാറ പടിക്കമാലിൽ ബെൻസി ബിനോയി ആണ് ഗ്രൂപ്പിന്റെ ലീഡർ. പെരുമ്പാവൂരിലുള്ള ഒരു കമ്പനിക്കു വേണ്ടിയാണ് നക്ഷത്ര നിർമാണം. ഫ്രെയിമും മറ്റ് സാമഗ്രികളും കമ്പനി നൽകും. എല്ലാം കൂട്ടിച്ചേർത്ത് മിന്നി തിളങ്ങുന്ന നക്ഷത്രമാക്കി മാറ്റി കമ്പനിക്ക് തിരികെ നൽകണം. നക്ഷത്രത്തിന്റെ എണ്ണം അനുസരിച്ചാണ് പ്രതിഫലം. പല ഡിസൈനുകളിലുള്ള നക്ഷത്രങ്ങളുണ്ട്. ബൾബുകളും റസിസ്റ്ററുകളുമെല്ലാം സൂക്ഷ്മതയോടെ ഘടിപ്പിക്കണം. ഒരു നക്ഷത്രം പൂർത്തിയാകാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് ബെൻസി ബിനോയി പറഞ്ഞു.
ബെൻസിയുടെ നേതൃത്വത്തിലുള്ള യൂണിറ്റ് നക്ഷത്രം നിർമിക്കുന്നതിനുളള പ്രവർത്തനം കഴിഞ്ഞ മാർച്ച് മുതൽ തുടങ്ങിയതാണ്. ബെൻസിക്ക് കമ്പനി പരിശീലനം നൽകി. ബെൻസി സുഹൃത്തുക്കളായ മറ്റുള്ളവർക്ക് പരിശീലനം നൽകി ഒപ്പം കൂട്ടുകയായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ വീട്ടമ്മമാർക്കും തൊഴിൽ രഹിതരായ യുവതികൾക്കും പരിശീലനം നൽകി ഒപ്പം കൂട്ടുവാനാണ് ഇവരുടെ തീരുമാനം.
District News
മൂവാറ്റുപുഴ: മാറാടി സെന്റ് ജോർജ് പള്ളിയിൽ യുവദീപ്തി കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂറ്റൻ നക്ഷത്രം ഒരുക്കി.
പള്ളിയുടെ മുൻ വശത്ത് 60 അടി ഉയരവും, 40 അടി വീതിയും, ഒരു ടൺ ഭാരവുമുള്ള നക്ഷത്രമാണ് നിർമിച്ചിരിക്കുന്നത്. അടയ്ക്കാമരം പൊട്ടിച്ചെടുത്ത് ചീകി ഉണക്കി ത്രീ ഡയമൻഷനിൽ നക്ഷത്രരൂപം ഉണ്ടാക്കി.
പ്ലാസ്റ്റിക് കടലാസ് ചുറ്റി ഉള്ളിൽ 40ഓളം ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചാണ് നക്ഷത്രം തെളിക്കുന്നത്. ക്രെയിൻ ഉപയോഗിച്ചാണ് കൂറ്റൻ നക്ഷത്രം ഉയർത്തി സ്ഥാപിച്ചത്.
വികാരി ഫാ. ജയിംസ് ചൂരത്തൊട്ടിയുടെ നിർദേശാനുസരണം കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ഡിന്റോമോൻ ബേബി, സെക്രട്ടറി അതുൽ ബെന്നി, ട്രഷറർ ആൽബർട്ട് ബെന്നി, കമ്മറ്റിയംഗങ്ങളായ ഡാരിസ് സെബാസ്റ്റ്യൻ, അലൻ മാത്യു, ഡൊമിനിക് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെസിവൈഎം, സിഎംഎൽ അംഗങ്ങളുടെയും ഇടവകാംഗങ്ങളുടേയും സഹകരണത്തോടെ ഒരു മാസത്തോളമായുള്ള അധ്വാന ഫലമായാണ് നക്ഷത്ര നിർമാണം പൂർത്തിയാക്കിയത
District News
വാഴക്കുളം: കുട്ടികളേയും മുതിർന്നവരേയും ആകർഷിച്ച് വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാഡമി കാന്പസിൽ സ്ഥാപിച്ച സാന്താക്ലോസ് . 20 അടിയിലേറെ വലിപ്പമുള്ളതാണ് സാന്താക്ലോസിന്റെ കൂറ്റൻ ശില്പം.150 കിലോ ഇരുമ്പും 50 മീറ്ററോളം തുണിയും സ്പോഞ്ചും പഞ്ഞിയും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമാണം.
പ്രിൻസിപ്പൽ ഫാ.ഡിനോ കള്ളിക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. ജിത്തു ജോർജ് തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ആർട്ട് അധ്യാപകനും കലാ കാരനുമായ സാജു മണ്ണത്തൂർ അനധ്യാപകരായ അജിൽ മാടവന, ബൈജു അറയ്ക്കൽ, റോയി കുന്നേൽ, മാത്യു കുന്നത്ത്, റെജി കുന്നേൽ തുടങ്ങിയവരുടെ ഒരാഴ്ചത്തെ പരിശ്രമ ഫലമാണ് ഈ കലാശില്പം.
District News
മൂവാറ്റുപുഴ: എംസി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 11.30 ഓടെ ഹോട്ടല്‍ കബനി പാലസിന് സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന കാറിലേക്കും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്കും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ മൂന്നു പേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ - കൂത്താട്ടുകുളം എംസി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
District News
കൂത്താട്ടുകുളം : റവന്യു ജില്ലാ കലോത്സത്തിൽ യുപി വിഭാഗം റണ്ണറപ്പ് കിരീടം നേടിയ കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ വിദ്യാർഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. തിരുവാതിര, ഒപ്പന, അക്ഷര ശ്ലോകം, കവിതാലാപനം തുടങ്ങി 11 ഇനങ്ങളിൽ നിന്നായി 49 പോയിന്റുകൾ വിദ്യാർഥികൾ നേടി.
പ്രധാനാധ്യാപിക ടി.വി. മായ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ, എംപിടിഎ പ്രസിഡന്റ് ഹണി റെജി എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. കൺവീനർ കെ.പി. ആശ, സി.എച്ച്. ജയശ്രി, ബിസ്മി ശശി, അരണ്യ സജീവ്, കെ.പി. രേഖ, കെ.ജി. മല്ലിക, വീണ പൈ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോതമംഗലം: ക്രിസ്മസ് വിപണി ഉണർന്നു. കടകളിൽ വിവിധ ഇനം നക്ഷത്രങ്ങളും, പുൽക്കൂട് സെറ്റുകളും , ഇലൂമിനേഷൻ ലൈറ്റുകളും, അലങ്കാര വസ്തുക്കളും, ക്രിസ്മസ് പാപ്പാ ഡ്രസുകളും അടക്കം കടകളിൽ നിരന്നു തുടങ്ങി.
മറ്റുള്ളവയെയെല്ലാം സൈഡാക്കി, ക്രിസ്മസ്കാല ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഡിസ്പ്ലേയിലേക്കും വ്യാപാരസ്ഥാപനങ്ങള്‍ മാറി. പുതുമയുള്ള നിയോൺ നക്ഷത്രങ്ങളാണ് ഇത്തവണത്തെ താരം. കൂടുതല്‍ വ്യത്യസ്തതയുള്ളവ ഇനിയും വരാനുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ബേക്കറികളിൽ ഇക്കുറി ഇംഗ്ലീഷ് ഫ്രുഡ് കേക്ക്, പ്ലം ഫീയെസ്റ്റസ്, പ്ലം സെലിബ്രേഷൻ, ജാഗരി മില്ലറ്റ് കേക്ക്, ഷുഗർലസ് പ്ലം കേക്ക്, ഗിഫ്റ്റ് ഹാബേഷ് തുടങ്ങിയവയാണ് താരങ്ങൾ.
മുൻകാലങ്ങളിൽ വിപണി കൈയടക്കിയ പ്ലം, കാരറ്റ്, മാർബിൾ, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് കേക്കുകളും വിപണിയിലുണ്ട്.വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ടുള്ള കളക്ഷനുകൾ എത്തി.തെരഞ്ഞെടുപ്പുകാലം തുടക്കത്തില്‍ പ്രതികൂലമാകുമെന്ന ആശങ്കയുമുണ്ട്. പിന്നീട് വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.
District News
കോതമംഗലം: കൃഷി വകുപ്പുമായി സഹകരിച്ച് മുത്തംകുഴി എംഎസ്ജെ സെമിനാരിയില്‍ പച്ചക്കറിത്തോട്ടത്തിന്റെ നിർമാണം ആരംഭിച്ചു. എംഎസ്ജെ സഭയുടെ ഇന്ത്യന്‍ ഡെലിഗേറ്റ് ഫാ. സജിന്‍ തളിയന്‍ ഉദ്ഘാടനം ചെയ്തു. മുത്തംകുഴി കൃഷി ഓഫീസർ ഷീല അഷറഫ് അധ്യക്ഷത വഹിച്ചു.
സെമിനാരി ഡയറക്ടര്‍ ഫാ. ടോം മഠത്തിക്കണ്ടത്തില്‍, സെമിനാരി പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ്കുട്ടി കിഴക്കേമാളിയേക്കല്, വൈസ് റെക്ടര്‍ ഫാ. ഫ്രാന്‍സിസ് കോല്ലുംപുറത്ത്, ഫാ. ജോസഫ് മക്കോളില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നാംഘട്ടമായി വഴുതന, പാവൽ, ചീനി തുടങ്ങിയ പച്ചക്കറികളുടെ നടീലും നിർവഹിച്ചു. ചടങ്ങിൽ ഈവര്‍ഷത്തെ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫീസർ നിർവഹിച്ചു. സെമിനാരി അധികൃതരും കുട്ടികളും പങ്കെടുത്തു.
District News
കൊട്ടിയം: ജില്ലാപഞ്ചായത്ത് മുഖത്തല ഡിവിഷൻ പിടിച്ചെടുക്കാൻ അധ്യാപികയെ കളത്തിലിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യുഡിഎഫ്. കുറച്ചുനാളുകളായി എൽഡിഎഫിന്റെ കുത്തകയാക്കി വച്ചിരിക്കുന്ന സീറ്റ് വിട്ടുകളയാതെയിരിക്കാൻ എൽഡിഎഫ് സിറ്റിംഗ് അംഗത്തെ തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയിരിക്കുന്നത്. അഭിഭാഷകയാണ് എൻഡിഎ സ്ഥാനാർഥി.
കുണ്ടറ, ഇരവിപുരം എന്നീരണ്ടു നിയമസഭാ നിയോജക മണ്ഡലങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് മുഖത്തല ജില്ലാ പഞ്ചായത്ത് ഡിവിഷൻ. മയ്യനാട്, തൃക്കോവിൽ വട്ടം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ മുഖത്തലഡിവിഷൻ. തൃക്കോവിൽവട്ടം പഞ്ചായത്ത് കുണ്ടറ നിയോജകമണ്ഡലത്തിലും മയ്യനാട് പഞ്ചായത്ത് ഇരവിപുരം മണ്ഡലത്തിലുമാണ്.
ഡിവിഷൻ രൂപീകൃതമായ കാലം മുതൽ ഇടതുമുന്നണി സ്ഥാനാർഥികളാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. സിറ്റിംഗ് അംഗത്തെ തന്നെ രംഗത്തിറക്കി സീറ്റ് നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ കന്നിയങ്കക്കാരായ രണ്ടു മുതിർന്ന വനിതകളെയാണ് യുഡിഎഫും എൻഡിഎയും മത്സര രംഗത്തിറക്കിയിട്ടുള്ളത്.
സിപിഎമ്മിൽ നിന്നുള്ളഎസ്.സെൽവിയാണ് സ്ഥാനാർഥി. സിപിഎം കൊട്ടിയം ഏരിയ കമ്മിറ്റിയംഗം, ജനാധിപത്യമഹിളാ അസോസിയേഷൻ കൊട്ടിയം ഏരിയ സെക്രട്ടറി, കൈത്തറി തൊഴിലാളി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം, വെൺപാലക്കര ശാരദ വിലാസിനി വായനശാല പ്രസിഡന്റ് , വടക്കേവിള കൈത്തറി സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഡിപ്ലോമ ഇൻഹാൻഡ്ലും ടെക്നോളജി ബിരുദധാരിയാണ്. തട്ടാമല വെൺപാലക്കര സ്വദേശിനി.
യുഡിഎഫ് സ്ഥാനാർഥി ഗീതാശിവൻ മൂന്നു പതിറ്റാണ്ടിലേറെ കൊല്ലം ജ്യോതി കോളജ് അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിനിയാണ്.
കൊല്ലം എസ്എൻ വനിതാ കോളജ് കെഎസ് യു യൂണിറ്റ് സെക്രട്ടറി, മഹിളാ കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് , ജില്ലാപ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കടവൂർ നോർത്ത് റസിഡന്റ്സ് സഹകരണ സം ഘം ഡയറക്ടർ ബോർഡ് അംഗമാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗമായി നിലവിൽ പ്രവർത്തിക്കുന്നു.
കൊല്ലം ബാറിലെ അഭിഭാഷകയും മുഖത്തല സ്വദേശിനിയുമായ ടി.രാജാംബികയാണ് എൻഡിഎ സ്ഥാനാർഥി.
മൂന്നു പതിറ്റാണ്ടിൽ അധികമായി പൊതു പ്രവർത്തനരംഗത്തുണ്ട്. പൊതുപ്രവർത്തന രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും സജീവമാണ്. ആർട്ട് ഓഫ് ലീവിംഗ് അധ്യാപികയുമാണ്.
District News
ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ കല്ലുവാതുക്കൽ ഡിവിഷനിൽ ഇടതുമുന്നണി സീറ്റ് നൽകിയിരിക്കുന്നത് ഘടകകക്ഷിയായ ജനതാദളിന്.
എന്നാൽ ഇവിടുത്തെ മുന്നണി പ്രവർത്തനം കണ്ടാൽ ജനതാദൾ ഘടകകക്ഷിയാണെന്നു തോന്നുക പോലുമില്ല. ഇവിടെ രഹസ്യമായിട്ടും പലയിടത്തു പരസ്യമായിട്ടും സ്വതന്ത്രനെ പിന്തുണയ്ക്കുകയാണെന്നു തോന്നി പോകും. സ്വതന്ത്രനെയാണ് ഇഷ്ടമെങ്കിൽ പരസ്യമായി പ്രഖ്യാപിച്ചു കൂടെ നിർത്തികൂടെ എന്ന ചോദ്യവും വോട്ടർമാർ ചോദിക്കുന്നു.
ജനതാദളിലുണ്ടായ സ്ഥാനാർഥി തർക്കമാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ജനതാദളിന്റെ പ്രാദേശിക ഘടകം അശോകനെ സ്ഥാനാർഥിയായി നിശ്ചയിച്ചു.
പാർട്ടി ചിഹ്നവും അനുവദിച്ചു. സമീപകാലത്ത് പാർട്ടിയിൽ എത്തിയ ആളാണ് അശോകനെന്ന് ഒരു വിഭാഗം ആരോപിച്ചു. എ. കുഞ്ഞയ്യപ്പനെ മറുഭാഗം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ഇടതുമുന്നണി ഭരണം നടത്തുന്ന നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ കുഞ്ഞയ്യപ്പൻ 26 വർഷം ഇടതു മുന്നണിയിൽപ്പെട്ട ഭരണസമിതി അംഗമായിരുന്നു.
30 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം മൂന്നുവർഷം മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫിലും പ്രവർത്തിച്ചിരുന്നു.
പ്രഫ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഭരണ സമിതി അംഗമാണ്. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെന്റർ ജില്ലാ നേതാവ് തുടങ്ങിയ നിലയിലും പ്രവർത്തിച്ചിരുന്നു. അങ്ങനെ ഇടതുമുന്നണിയ്ക്കു പ്രിയപ്പെട്ടവനും മാറ്റിനിർത്താൻ കഴിയാത്ത നേതാവുമാണ് കുഞ്ഞയ്യപ്പൻ.
അതുകൊണ്ടുതന്നെ മുന്നണിയിലെ പല കക്ഷികളുടെയും പ്രവർത്തനം രഹസ്യമായിട്ടാണെങ്കിലും കുഞ്ഞയ്യപ്പനൊപ്പമാണ്.ജനതാദളിന്റെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കുന്ന അശോകനും പ്രചാരണ രംഗത്ത് സജീവമാണ്.
കല്ലുവാതുക്കൽ ഡിവിഷൻ യുഡിഎഫിനെയും ഇടതു മുന്നണിയേയും മാറി മാറി സ്വീകരിച്ചിട്ടുള്ള ഡിവിഷനാണ്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡന്റുമായ സുരേഷ് കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ലാ കമ്മിറ്റി അംഗവും കർഷക മോർച്ച ജില്ലാ ഭാരവാഹിയും ബി ജെ പി മുൻ ഏരിയാ പ്രസിഡന്റുമായ ഗോപകുമാറാണ് ബിജെപി സ്ഥാനാർ
District News
പുനലൂർ : പുനലൂർ നഗരസഭയിൽ മത്സരം കൊഴുക്കുന്നു. ഇരുമുന്നണികളും ബിജെപിയും ശക്തമായ പ്രചാരണത്തിലൂടെ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇരുമുന്നണികളും ബിജെപിയും ചേർന്നു നിരവധി മണ്ഡലങ്ങളിൽ ത്രികോണ മത്സരം കാഴ്ചവയ്ക്കുന്നു. നഗരസഭയിലെ 13 വാർഡുകളിൽ നേരിട്ടുള്ള പോരാട്ടമാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തമ്മിലാണ് 13 വാർഡുകളിൽ ഏറ്റുമുട്ടുന്നത്.
ഒമ്പത് വാർഡുകളിൽ ഡിഎംകെ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പു രംഗം സജീവമായതോടെ എന്തുവിലകൊടുത്തും വാർഡുകൾ പിടിക്കാനുള്ള തന്ത്രങ്ങളാണ് മുന്നണികൾ മെനയുന്നത്. നഗരസഭ തെരഞ്ഞെടുപ്പിൽ പത്തോളം വാർഡുകളിൽ ചെറിയ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. അത്തരം വാർഡുകളിൽ വിജയിക്കാനാണ് ഇരുമുന്നണികളും ബിജെപിയും ശ്രദ്ധാകേന്ദ്രീകരിച്ചിട്ടുള്ളത്.
പ്രമുഖനേതാക്കൾ മത്സരിക്കുന്ന വാർഡുകളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. വനിതാ സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ പ്രചാരണം അത്രത്തോളം സജീവമായിട്ടില്ല. വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വിജയിക്കാനാണ് മുന്നണികൾ തീരുമാനിച്ചിട്ടുള്ളത് ചില സ്വതന്ത്ര സ്ഥാനാർഥികളും വാർഡുകളിൽ രംഗത്തുള്ളത് ഇരുമുന്നണികൾക്കും തലവേദനയാണ്.
കലയനാട്, കാരക്കാട് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ബിജെപിയുടെ സാന്നിധ്യം പത്തോളം വാർഡുകളിൽ സജീവമാണ്.രണ്ടു വാർഡുകളിൽ അതിശക്തമായ മത്സരം കാഴ്ചവയ്ക്കാൻ അവർക്ക് കഴിയുന്നുണ്ട്.
അഞ്ചു വാർഡുകളിൽ നിർണായക സ്വാധീനം ഉണ്ടാക്കാനും ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. അത്തരം വാർഡുകളിൽ ശക്തമായ പ്രചാരണം അഴിച്ചുവിട്ടു സീറ്റ് പിടിക്കാമെന്നാണ് അവർ കരുതുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ശാസ്താംകോണം വാർഡിൽ മത്സരം തീപാറുകയാണ്. ഇരുമുന്നണികളും ബിജെപിയും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ ഏറെ മുന്നിലാണ്. എൽഡിഎഫും എൻഡിഎയും തമ്മിൽ ഏറ്റുമുട്ടുന്ന ഐക്കരക്കോണം വാർഡിലും മത്സരം ശക്തമാണ്. സിപിഎമ്മിലെ ജയകുമാറും ബിജെപിയിലെ ദീപ്കുമാറും കോൺഗ്രസിന്റെ യുവ നേതാവ് സൈജു വർഗീസും രംഗത്തുണ്ട്.
ശാസ്താംകോണം വാർഡിൽ കരുത്തരുടെ പോരാട്ടമാണ്. ഇവിടെയും ശക്തമായ ത്രികോണ മത്സരം നടക്കുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് നെൽസൺ സെബാസ്റ്റ്യൻ സിപിഎമ്മിന്റെ മുൻ ഏരിയാ സെക്രട്ടറി എസ് .ബിജുവിനെ നേരിടുന്നു. ബിജെപിയുടെ യുവ നേതാവ് മണിക്കുട്ടനും ഒപ്പത്തിനൊപ്പമുണ്ട്. നെടുങ്കയം വാർഡിലും കരുത്തരാണ് ഏറ്റുമുട്ടുന്നത്. സിപിഐ സ്വതന്ത്രൻ പി.എസ്. ശാമുവലും കോൺഗ്രസ് നേതാവ് സാബു അലക്സും നല്ല പോരാട്ടത്തിലാണ്. ഡിഎംകെ സ്ഥാനാർഥി അജിതാ ഷെഫീക്കും രംഗത്തുണ്ട്.
ടൗൺ വാർഡിൽ ചതുഷ്ക്കോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിന്റെ അജീഷ്, സിപിഎമ്മിന്റെ റിയാസ്, ബിജെപിയുടെ ഗുണശേഖര പിള്ള, ഡിഎംകെയുടെ എ.കെ. നവാസ് എന്നിവർ ഏറ്റുമുട്ടുന്നു. കോമളംകുന്ന് വാർഡിൽ മുൻ ചെയർമാനും സിപിഎം നേതാവുമായ എം.എ. രാജഗോപാലിനെ നേരിടുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും യുവ നേതാക്കളാണ്. കോൺഗ്രസിന്റെ അലൻ ജെപി ജോണും ബിജെപിയുടെ ശ്രീഹരിയുമാണ് എതിർ സ്ഥാനാർഥികൾ. കലയനാട് വാർഡിൽ മുതിർന്ന സിപിഎം നേതാവ് രാജേന്ദ്രൻ നായർ കോൺഗ്രസിലെ ഷൈനുമായാണ് മത്സരം. ബിജെപിയുടെ വത്സലയും രംഗത്തുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി ശിവരാജനും രംഗത്തുണ്ട്. മത്സരം സജീവമായതോടെ വരും ദിവസങ്ങളിൽ നഗരസഭാ തെരഞ്ഞെടുപ്പിൽ വീറും വാശിയും കൈവരും.
പെരുമാറ്റചട്ടം മറികടന്ന 1500 ബോര്‍ഡുകള്‍ നീക്കി
കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്നു ജില്ലയുടെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച 1500 ലധികം ബോര്‍ഡുകള്‍ പരാതിയെതുടര്‍ന്നു നീക്കംചെയ്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
ചേമ്പറില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഭരണാനുമതി ലഭിച്ച അച്ചന്‍കോവില്‍-ആലിമുക്ക് റോഡിന്റെ നിര്‍മാണം സംബന്ധിച്ചു പെരുമാറ്റചട്ടം ബാധകമാണോയെന്നു കോടതിനിര്‍ദേശം കൂടിപരിഗണിച്ചു പരിശോധിക്കാന്‍ നിര്‍ദേശിച്ചു.
കരുനാഗപ്പള്ളി കെഎസ്ആര്‍ടിസിയില്‍ സ്ഥലംമാറ്റം നടത്തിവിടുതല്‍ ചെയ്ത
തു സംബന്ധിച്ച പരാതിയില്‍ ബന്ധപ്പെട്ടവരില്‍നിന്നു വിശദീകരണംതേടി. പേരയത്ത് പ്രചാരണബോര്‍ഡുകള്‍ വച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ തുടര്‍നടപടിക്കു പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി, ആന്റിഡിഫേസ്മെന്റ് സ്ക്വാഡിന്റെ പരിശോധനയ്ക്കും നിര്‍ദേശിച്ചു.
അനുമതിയില്ലാതെ മോട്ടര്‍വാഹന നിയമലംഘനവും നടത്തി പ്രചാരണം നടത്തിയെന്ന പരാതിയിലും അന്വേഷണത്തിനു തീരുമാനിച്ചു.
ഹരിതചട്ടം പാലിക്കാതെ പ്രചാരണമെന്ന പരാതി ബന്ധപ്പെട്ട റിട്ടേണിംഗ്ഓഫീസര്ക്കു പരിശോധനയ്ക്കും തുടര്‍നടപടിക്കുമായി കൈമാറാനും നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഐടിഐയില്‍ തടസരഹിതപ്രവര്ത്തനത്തിനു ട്രാന്‍സ്ഫോമര്‍ അടിയന്തരമാണെന്ന അപേക്ഷയില്‍ ടെണ്ടര്‍ നടപടി സംബന്ധിച്ചു സംസ്ഥാനതല സമിതിയുടെ തീരുമാനത്തിന് സമര്‍പിക്കാനും നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്, സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസിപി പ്രതീപ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
District News
കൊല്ലം : കൊല്ലം കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോയിക്കല്‍ 19-ാം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ്.
സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥിക്കുവേണ്ടി പരസ്യ പ്രചാരണം നടത്തുന്ന വടക്കേവിള ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു പാപ്പച്ചനെയും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന മീനുലാലിനേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.അഞ്ചല്‍ : വിമതരെ പുറത്താക്കി വിവിധ പാർട്ടികൾ. കോണ്‍ഗ്രസാണ് ഏറ്റവുമധികം ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
കുളത്തൂപ്പുഴ പഞ്ചായത്തില്‍ തിങ്കള്‍കരിക്കം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സിസിലി ജോബ്, ഏഴംകുളം വാര്‍ഡിലെ റിബല്‍ സ്ഥാനാര്‍ഥി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിജോ ജോയ് വിളവിനാല്‍, ഏരൂര്‍ പഞ്ചായത്തിലെ കെട്ടുപ്ലാച്ചി വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥി പി. പ്രസന്ന, ഇടമുളക്കല്‍ പഞ്ചായത്തില്‍ ഒഴുപാറക്കല്‍ വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റംലി എസ് റാവുത്തര്‍ എന്നിവരെയാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പുറത്താക്കിയത്.
ഇതിനോടോപ്പം തന്നെ ഇടമുളക്കല്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും വാര്‍ഡ് പ്രസിഡന്റുമായ ഐ.ഷാജഹാനെതിരെയും കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചതായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. ഷോം അറിയിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഡിപ്പോ വാര്‍ഡില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന സിപിഐയിലെ ജയകുമാരി ( മഞ്ജു) യെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിമോന് അറിയിച്ചു.
ചിതറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ ഉള്‍പ്പെടുന്ന അലയമണ്‍ മണ്ഡലം കമ്മിറ്റിയുടെ പരിധിയിലെ ചിലര്‍ക്കെതിരെയും ഉടന്‍ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
District News
കൊല്ലം: ബിഷപ് ബെന്‍സിഗര്‍ ഹോസ്പിറ്റലും കോളജ് ഓഫ് നഴ്സിംഗും സംയുക്തമായി ലോക എയ്ഡ്സ് ദിനം ബോധവല്‍ക്കരണ പരിപാടികളോടെ ആചരിച്ചു.
ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
യുവാക്കള്‍ക്കിടയില്‍ ഉള്‍പ്പെടെ എച്ച്ഐവി,എയ്ഡ്സ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിലുള്ള ആശങ്ക പരിഗണിച്ച് അതു തടയുന്നതിനുള്ള അവബോധം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബോധവത്കരണപരിപാടിയാണ് സംഘടിപ്പിച്ചത്.
ആശുപത്രി ഡയറക്ടര്‍ ഫാ. ജോണ്‍ ബ്രിട്ടോ, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജീന മേരി, അസോസിയേറ്റ് ഡയറക്ടര്‍ ടി.ജയിംസ് , നഴ്സിംഗ് സൂപ്രണ്ടന്റ് സിസ്റ്റര്‍ സിറ്ല മേരി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജി. മോഹന്‍, ഡോ. ബെന്നി ക്ലീറ്റസ് എന്നിവര്‍ പ്രസംഗിച്ച
District News
കൊല്ലം : വയോധികയും മരുമകളും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം പരിഹരിച്ചതായി കൊട്ടാരക്കര ഡിവൈഎസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
66 വയസുള്ള ഇരുമ്പനങ്ങാട് സ്വദേശിനി സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത കൊട്ടാരക്കര ഡിവൈഎസ്പി ക്കു നിർദേശം നൽകിയിരുന്നു.
തന്നെ മരുമകൾ നിരന്തരം പീഡിപ്പിക്കുകയാണെന്ന് പരാതിയിൽ പറഞ്ഞു.കൊട്ടാരക്കര ഡിവൈഎസ്പിയുടെ നിർദേശാനുസരണം എഴുകോൺ എസ്എച്ച്ഒ. സ്ഥലം സന്ദർശിച്ചു പരാതിക്കാരിയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്കു ഭാവിയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്നു നടത്തിയ സിറ്റിംഗിൽ പരാതിക്കാരി ഹാജരാകാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
District News
ചാത്തന്നൂർ: ചാത്തന്നൂർ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് എയ്ഡ്സ് ദിനാചരണം നടത്തി.
ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി ഉദ്ഘാടനം ചെയ്തു. ജെ ആർസി മുൻ ചാത്തന്നൂർ സബ്ജില്ലാ സെക്രട്ടറി പി. പ്രദീപ് അധ്യക്ഷനായിരുന്നു.
District News
കൊല്ലം : ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് പ്രോഗ്രാമായ ബയോമെർകാറ്റസ് രൂപകല്പന ചെയ്ത ഇക്കോനോവ എന്ന ജൈവ മാലിന്യ സംസ്കരണ യൂണിറ്റിന്റെ വിതരണോദ്ഘാടനം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു.
കോളജ് മാനേജർ റവ.ഡോ. അഭിലാഷ് ഗ്രിഗറി, ഫാ. ബെൻസൺ, പ്രിൻസിപ്പൽ പ്രഫ. ഡോ.സിന്ത്യ കാതറിൻ മൈക്കിൾ, ബോട്ടണി വിഭാഗം മേധാവി ഡോ. പി.എൻ.ഷൈജു , ഡോ. ബി.സിനിലാൽ, ഡോ. കെ.പി.ഡിന്റു , ഡോ.രേഷ്മ ബെൻസൺ എന്നിവർ പങ്കെ ടുത്തു.
District News
കാക്കോട്ടുമല: കാക്കോട്ടുമൂല തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയതിരുനാൾ ആരംഭിച്ചു. ഏഴിനു സമാപിക്കും. ഇന്ന് രാവിലെ ആറിനു പ്രഭാത പ്രാർഥന. 6.30ന് ദിവ്യബലി. വൈകുന്നേരം അഞ്ചിനു ജപമാല, ദിവ്യബലി. വചനപ്രഘോഷണം - കരിക്കുഴി കർമലഗിരി പള്ളി വികാരി ഫാ. ജോയി ലൂയിസ് ഫെർണാണ്ടസ് .
നാളെ രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം അഞ്ചിനു ദിവ്യബലി. വചനപ്രഘോഷണം- ആശ്രാമംഹോളിഫാമിലി പള്ളി വികാരി ഫാ. ഫ്രെഡിനാന്റ് പീറ്റർ. നാലിനു രാവിലെ 6.30ന് ദിവ്യബലി.വൈകുന്നേരം അഞ്ചിനു ദിവ്യബലി.
വചനപ്രഘോഷണം-മുതാക്കര സെന്റ് പിറ്റേഴ്സ് പള്ളി വികാരി ഫാ. ജോസഫ് ഡെറ്റോ.അഞ്ചിനു വൈകുന്നേരം അഞ്ചിന് ദിവ്യബലി. വചനപ്രഘോഷണം-കോവിൽതോട്ടം സാൻപിയോ ധ്യാനകേന്ദ്രം ഫാ. എബിൻ പാപ്പച്ചൻ ഒഎഫ്എം കാപ്.
തുടർന്നു സെമിത്തേരി ആശീർവാദം. വാഹന ആശീർവാദം.
ആറിനു വൈകുന്നേരം അഞ്ചിനു തിരുസ്വരൂപ പ്രതിഷ്ഠ.ദിവ്യകാരുണ്യ ആശീർവാദം. കൊല്ലം രൂപത ബിസിസി ഡയറക്ടർ ഫാ. ജോസ് സെബാസ്റ്റ്യൻ, വചനപ്രഘോഷണം ഫാ.സാബു ഒസിഡി.
തുടർന്നുപ്രദക്ഷിണം. ഏഴിനു രാവിലെ പത്തിനു ആഘോഷമായ തിരുനാൾ ദിവ്യബലി.
തെക്കുംഭാഗം സെന്റ് ജോസഫ് പള്ളിവികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ. വചനപ്രഘോഷണം - ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ. തുടർന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊടിയിറക്കം. നാടകം.
District News
ചവറ : ചവറ സബ് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങുന്നവർ ഉച്ചവരെ കാത്തു നിൽക്കേണ്ടതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതായി പരാതി.
രാവിലെ ഒമ്പതരയ്ക്കു ടോക്കൺ ലഭിക്കുന്നവർക്ക് ഏകദേശം 12നു ശേഷമേ പണം ലഭിക്കുകയുള്ളു. അതാതു ദിവസം പന്മന വടുതലയിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ശാഖയിൽനിന്നാണ് സബ് ട്രഷറി ഉദ്യോഗസ്ഥർ പണം എടുത്തു കൊണ്ടുവരേണ്ടത്. ഇവിടെ വേണ്ടത്ര കാഷ് ചെസ്റ്റ് സൗകര്യമില്ലാത്തതിനാൽ കരുനാഗപ്പള്ളി ശാഖയിൽനിന്നു വേണം വടുതലയിൽ പണം എത്തേണ്ടത്.
ഇവിടെ പണം എത്തിയെന്നറിഞ്ഞ ശേഷമാണ് ട്രഷറി ജീവനക്കാർ പണത്തിനു പോകുന്നത്. പണമെത്തുമ്പോൾ ഏകദേശം ഉച്ചയാകും.
സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരുമായി 1800 ലധികം പേരുള്ള ഇവിടെ ആദ്യത്തെ അഞ്ചു ദിവസങ്ങളിൽ ഓരോ ദിവസവും ഒരു കോടിയോളം രൂപ വേണ്ടി വരും. തുടർന്നുള്ള ദിവസങ്ങളിൽ ഈ തുക 50 ലക്ഷം, 25 ലക്ഷം എന്നിങ്ങനെ കുറയും. ചവറയിൽ കാഷ് ചെസ്റ്റുള്ള ഫെഡറൽ ബാങ്കിലേക്കു ട്രഷറി ഇടപാടുകൾ മാറ്റി പെൻഷൻ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ നേതാവ് ചവറ സുരേന്ദ്രൻപിള്ള ആവശ്യപ്പെട്ടു.
District News
കൊല്ലം: പുതുതലമുറയില്‍ ധാര്‍മികതയും സാഹോദര്യവും രൂപപ്പെടുത്താനുളള വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ സഭയുടെ മഹത്തായ ശുശ്രൂഷയാണെന്നു കൊല്ലം മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍.
കൊല്ലം തോപ്പ് സെന്റ് സ്റ്റീഫന്‍സ് പള്ളിയിൽ ഡോണ്‍ ബോസ്കോ സലേഷ്യന്‍ സഭ ശുശ്രൂഷകള്‍ ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിശ്വാസ പരിശീലകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിശ്വാസപരിശീലന രംഗത്തും പ്രേഷിത പ്രവര്‍ത്തനങ്ങളിലും സലേഷ്യന്‍ സഭ നല്കിയ സേവനങ്ങള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. വര്‍ഗീസ് പൈനാടത്ത്, റെക്ടര്‍ ഫാ. സ്റ്റീഫന്‍ മുക്കാട്ടില്‍,സഹവികാരി ഫാ. ബെഞ്ചമിന്‍ ജോര്‍ജ്, യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. ജെയ്സണ്‍ നരിപ്പാറ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ജോസഫ് എന്നിവര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായുളള സമൂഹബലിക്ക് ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വിവിധ പരിപാടികളോടുകൂടി ജനുവരി 26ന് ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമെന്ന് വികാരി ഫാ. വർഗീസ് പൈനാടത്ത്, കൈക്കാരന് ജെറാള്‍ഡ് നെറ്റോ, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.ജെ. ഡിക്രൂസ് എന്നിവര്‍ അറിയിച്ചു.